ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും അരലക്ഷത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 447 പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 88.84 ലക്ഷം കടന്നു. മരണസംഖ്യ 1,29,635 ആയി ഉയര്‍ന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 4.79 ലക്ഷം പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 81.6 ലക്ഷം പേര് രോഗമുക്തി നേടി. അതേസമയം, ദീപാവലി ആഘോഷങ്ങള്‍ കഴിയുന്നതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് സൂചന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News