നീണ്ടൂർ:ജോയി ലൂക്കോസ് ചെമ്മാച്ചേലിന്റെ ആ ഗ്രഹ പ്രകാരം നടപ്പിലാക്കിയ നിർദ്ധരയായ 15 യുവതികളുടെ വിവാഹം ജോയിച്ചന്റെ കുടുബും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് നടപ്പിലാക്കിയത് സംസ്ഥാനത്തിന് മാതൃകയാണ് എന്നും ഈ ജീവകാരുണ്യ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ പേരിലുള്ള അഭിനന്ദനം അറിയിക്കുന്നു എന്നും കേരളാ വനം വന്യജീവി വകുപ്പ് മന്ത്രി ശ്രി | രാജു പറഞ്ഞു വധു വരൻ മാർക്കായി സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാഘാടനം ചെയ്യുകയായിരുന്നു മന്ത്രി ശ്രി സുരേഷ് കുറുപ്പ് എംഎൽഎഅദ്ധ്യക്ഷത വഹിച്ചു ദമ്പതികൾക്ക് ഉള്ള പാരിതോഷിക വിതരണ ഉദ്ഘാടനം കോട്ടയം എംപി ശ്രി തോമസ് ചാഴികാടൻ നിർവ്വഹിച്ചു ശ്രീ ജോസ് കെ മാണി എംപി ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻഎം.എൽ എ ശ്രീ മോൻസ് ജോസഫ് എം.എൽ എ ശ്രിറോഷി അഗസ്റ്റ്യൻ എം.എൽ എDR എൻ ജയരാജ് എം.എൽ എ കോട്ടയം രൂപതാവികാരി ജന റാൽ റവഫാ.മൈക്കിൾ വെട്ടിക്കാട്ട് നീണ്ടൂർ പഞ്ചാ പ്രസിഡന്റ ശ്രിമതി എ.ജി വിമല കുട്ടിയമ്മ പി.യു. തോമസ് തുടങ്ങിയവർ സംസാരിച്ചു പ്രോഗ്രാം കോ ഡിനേറ്റർ തോമസ്കോട്ടൂർ സ്വാഗതവും ജോയിച്ചന്റെ കുടുബത്തെ പ്രതിനിധികരിച്ച് മകൻജിയോ ലൂക്കോസ് ഭാര്യ ഷൈലാജോയി നന്ദിയും പറഞ്ഞു