KeralaNews

ബിലീവേഴ്സ് ചര്‍ച്ചിന് കീഴിലുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ കള്ളപ്പണം വെളുപ്പിച്ചതായി ആദായ നികുതി വകുപ്പ്

കൊച്ചി: ബിലീവേഴ്സ് ചര്‍ച്ചിന് കീഴിലുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ കള്ളപ്പണം വെളുപ്പിച്ചതായി ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിച്ച അതില്‍ ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബിലീവേഴ്സ് ചര്‍ച്ച് നിന്നും കണ്ടെത്തിയ കണക്കില്‍പെടാത്ത പണത്തില്‍ പഴയ നോട്ടും കണ്ടെത്തിയിട്ടുണ്ട്.

ബിലീവേഴ്സ് ചര്‍ച്ചില്‍ നിന്ന് ആദായനികുതിവകുപ്പ് പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത 15 കോടിയോളം രൂപയാണ്. നാല് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് 15 കോടിയോളം രൂപ കണ്ടെത്തിയത്. നിരോധിച്ച നോട്ടുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. എന്‍ഫോഴ്സ്മെന്റ് പ്രത്യേകസംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങള്‍ കൂടുതല്‍ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ 5 വര്‍ഷത്തിനിടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി 6000 കോടിയോളം രൂപ വിദേശ സഹായം ലഭിച്ചതായുള്ള രേഖകള്‍ ഉദ്യാഗസ്ഥര്‍ക്ക് ലഭിച്ചു. എന്നാല്‍ ഈ പണത്തിലേറെയും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുകയായിരുന്നു. ഇത്തരം അനധികൃത നിക്ഷേപങ്ങളെ കുറിച്ചും പരിശോധിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button