KeralaNews

“എല്ലാവരും കൂടി ഒരു മനുഷ്യനെയിട്ടു കൊല്ലുകയാണ്. എന്താണ് അയാൾ ചെയ്ത തെറ്റ് ? ഞാനായതുകൊണ്ടാണ് പിടിച്ചു നിൽക്കുന്നത് “- ബിനീഷിന്റെ വീട്ടിലെ റെയ്ഡിനെതിരെ വിനോദിനി ബാലകൃഷ്ണൻ

തിരുവനന്തപുരം ∙ കുടുംബം തകർക്കാനാണ് എല്ലാവരുംകൂടി ശ്രമിക്കുന്നതെന്ന് ബിനീഷിന്റെ അമ്മ വിനോദിനി ബാലകൃഷ്ണൻ. മരിച്ചുകിട്ടിയാൽ മതിയെന്ന അവസ്ഥയിലായി. എല്ലാവരും കൂടി ഒരു മനുഷ്യനെയിട്ടു കൊല്ലുകയാണ്. എന്താണ് അയാൾ ചെയ്ത തെറ്റ് ? ഞാനായതുകൊണ്ടാണു പിടിച്ചു നിൽക്കുന്നത്. മരുമകൾ 24 മണിക്കൂർ അനുഭവിച്ച യാതന വിവരിക്കാനാകില്ല. ഭർത്താവിന്റെ അസുഖം മാറി വന്നപ്പോഴാണ് ഈ പ്രശ്നങ്ങളെന്നും വിനോദിനി പറഞ്ഞു.

അതേസമയം ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡ് ഇഡി സംഘം ‘കോടിയേരി’ വീട്ടില്‍ വെച്ച ശേഷം വീട്ടില്‍ നിന്ന് ലഭിച്ചു എന്ന സ്റ്റേറ്റ്‌മെന്റില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു എന്നാണ് ബിനീഷിന്റെ ഭാര്യയായ റെനീറ്റയും മാതാവ് മിനിയും ആരോപിക്കുന്നത്.

വീട്ടില്‍ നിന്ന് കിട്ടിയ കാര്‍ഡ് ആണ് ഇത് എന്ന വാദത്തില്‍ ഇഡി തുടരവേ തന്നെയാണ് കാര്‍ഡ് വിവാദം ബിനീഷ് കോടിയേരിയുടെ ഭാര്യ കുടുംബത്തിനു വിനയാകും എന്ന സൂചനകള്‍ ലഭിക്കുന്നത്. അന്വേഷണം ഭാര്യ ബന്ധുക്കളിലേക്ക് കൂടി നീണ്ടെക്കാനുള്ള സൂചനകള്‍ ആണ് വരുന്നത്. റെനീറ്റയുടെയും മാതാവിന്റെയും ഫോണ്‍ പിടിച്ചെടുത്തത് ഇതിന്റെ സൂചനകളായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button