33.9 C
Kottayam
Sunday, April 28, 2024

വാട്ട്സ് ആപ്പിൽ അടുത്ത ഫീച്ചറുമെത്തുന്നു

Must read

നെറ്റ്ഫ്‌ളിക്‌സ് വീഡിയോകൾ വാട്‌സാപ്പില്‍ തന്നെ കാണാൻ സാധിക്കുന്ന ഫീച്ചർ ഉടനെത്തും. ചാറ്റുകളില്‍ വരുന്ന നെറ്റ് ഫ്‌ളിക്‌സ് വീഡിയോ ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ നെറ്റ്ഫ്‌ളിക്‌സ് ആപ്പിലേക്ക് റീഡയറക്‌ട് ആവുകയാണ് ചെയ്യാറ്. ഇതിനു പകരം നെറ്റ്ഫ്‌ളിക്‌സ് ട്രെയ്‌ലര്‍ ലിങ്കുകള്‍ വാട്‌സാപ്പില്‍ തന്നെ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് ആയി കാണാന്‍ സാധിക്കുന്ന ഫീച്ചർ ആണ് അവതരിപ്പിക്കുക. ഇത് വാട്സ് ആപ്പ് നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രമുഖ ടെക്ക് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് വഴി ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് വീഡിയോകള്‍ വാട്‌സാപ്പില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ കാണാന്‍ സാധിക്കുന്നു. ഇതിന് സമാനമായ സൗകര്യം തന്നെ നെറ്റ്ഫ്‌ളിക്‌സിനും പ്രതീക്ഷിക്കാം. തംബ്നെയിൽ ചിത്രസഹിതം പ്ലേ ബട്ടനോടുകൂടി എത്തുന്ന നെറ്റ്ഫ്‌ളിക്‌സ് ട്രെയ്‌ലര്‍ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്ബോള്‍ വാട്‌സാപ്പിന് പുറത്ത് പോവാതെ തന്നെ വീഡിയോ പ്ലേ ആവുന്നതാണ്. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി മാത്രമാണ് ഈ സൗകര്യമുണ്ടാവുക.

മറ്റ് സേവനങ്ങളുടെ വീഡിയോകള്‍ അതാത് ആപ്ലിക്കേഷനുകളില്‍ തന്നെ കാണേണ്ടിവരും. . വാട്‌സാപ്പിന്റെ ഐഓഎസ് ആപ്പിന് വേണ്ടി നിർമിക്കുന്ന ഈ ഫീച്ചര്‍ ആപ്പിള്‍ ഫോണുകളിലാണ് ആദ്യം ലഭിക്കുക. എന്നാൽ എപ്പോൾ ലഭ്യമാകുമെന്നു വ്യക്തമല്ല. അധികം വൈകാതെ തന്നെ ആൻഡ്രോയിഡിലും ഈ ആപ്പ് എത്തുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week