തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് കൂട് തകര്‍ത്ത് രക്ഷപ്പെട്ട കടുവയെ കണ്ടെത്തി. വയനാട്ടില്‍ നിന്നു പിടികൂടി നെയ്യാര്‍ സഫാരി പാര്‍ക്കില്‍ എത്തിച്ച പത്ത് വയസ് പ്രായമുള്ള പെണ്‍കടുവയാണ് കൂട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. പാര്‍ക്കിന്റെ പുറകിലെ പ്രവേശന കാവടത്തിന് സമീപത്ത് നിന്നാണ് കടുവയെ കണ്ടെത്തിയത്.
ട്രീറ്റ്മെന്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാര്‍പ്പിച്ചത്. ഈ കൂടിന്റെ മേല്‍ഭാഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടത്. മയക്കുവെടി വെച്ച് കടുവയെ പിടികൂടാനാണ് നിലവില്‍ ശ്രമം നടക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് നെയ്യാര്‍ഡാം.
രണ്ടു മാസത്തോളം ചീയമ്പത്ത് പതിനഞ്ചോളം വളര്‍ത്തു മൃഗങ്ങളെ കൊന്ന കടുവ ഈ മാസം 25നാണ് വനപാലകരുടെ കൂട്ടില്‍ അകപ്പെട്ടത്. ചികില്‍സ നല്‍കിയശേഷം വയനാട്ടില്‍ പുതിയതായി ആരംഭിക്കുന്ന കടുവാ സങ്കേതത്തിലേക്കു മാറ്റുന്നതിനായാണ് നെയ്യാറില്‍ എത്തിച്ചത്.