കൊല്ലം:കുണ്ടറയിൽ യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു. കുണ്ടറ വെള്ളിമൺ സ്വദേശി സിജുവാണ് മരിച്ചത്. ഷൈജുവിൻ്റെ ഭാര്യ രാഖി മൂന്ന് വയസുള്ള മകനുമായി അഷ്ടമുടിക്കായലിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. സിജുവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രാഖിയുടെ ആത്മഹത്യക്ക് പിന്നില്‍ കുടുംബപ്രശനങ്ങള്‍ ഉണ്ടായിരുന്നുവെന്നായിരുന്നു നാട്ടുകാരും ജനപ്രതിനിധികളും ആരോപിച്ചത്. സിജു മദ്യപിച്ച് ബഹളം വക്കുന്ന അളായിരുന്നുവെന്നും ആരോപണമുയർന്നിരുന്നു. സിജു ഒളിവിലായിരുന്നുവെന്നും ഇയാൾക്കായി തെരച്ചിൽ തുടരുന്നുവെന്നുമായിരുന്നു പൊലീസ് ഭാഷ്യം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News