29.1 C
Kottayam
Saturday, May 4, 2024

കോണ്‍ഗ്രസ് പിന്തുണച്ചു, ലീഗിനെ അട്ടിമറിച്ച്‌ സി.പി.എമ്മിന് പഞ്ചായത്തു പ്രസിഡണ്ട് സ്ഥാനം

Must read

പാലക്കാട്: കരിമ്പുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സി പി എമ്മിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ഇടതു മുന്നണി അവിശ്വാസത്തിലൂടെ പുറത്താക്കിയ മുസ്ലിം ലീഗ് അംഗം വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ എട്ടിനെതിരെ ഒന്‍പതു വോട്ടുകള്‍ക്ക് തോറ്റു. സിപി എം സ്ഥാനാര്‍ഥി സുനിത ജോസഫാണ് പുതിയ പ്രസിഡന്റ്. സിപി.എം കോണ്‍ഗ്രസ് പിന്തുണ തേടിയതില്‍ പ്രതിഷേധിച്ച് സി പി ഐയുടെ ഏക അംഗം വിട്ടു നിന്നു. കോണ്‍ഗ്രസിലെ അഞ്ച് ആളുകളില്‍ ഒരാളൊഴികെ മറ്റെല്ലാവരും സി പി എമ്മിലെ സുനിത ജോസഫിനെ പിന്തുണച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week