അശ്ലീലവീഡിയോ കാട്ടി 12 കാരന് പീഡനം,കണ്ണൂരില്‍ വീട്ടമ്മയ്ക്കും യുവതിയ്ക്കുമെതിരെ പോക്‌സോ കേസ്

Get real time updates directly on you device, subscribe now.

കണ്ണൂര്‍: അശ്ലീല വീഡിയോ കാട്ടി പന്ത്രണ്ടു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് യുവതികള്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ ഒരാള്‍ വീട്ടമ്മയാണ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നത്തിനുള്ള പോക്‌സോ നിയമപ്രകാരമാണ് കേസ്.

തലശേരിക്ക് അടുത്തുള്ള പഞ്ചായത്തിലാണ് സംഭവം കേസിനാസ്പദമായ സംഭവം. വീട്ടമ്മയായ യുവതിയും സുഹൃത്തായ മറ്റൊരു യുവതിയും ചേര്‍ന്ന് പന്ത്രണ്ട് വയസുകാരനെ അശ്ലീല വീഡിയോ കാണിച്ച് കൊടുക്കുകയും പിന്നീട് ഇരുവരും ചേര്‍ന്ന് കൂട്ടിക്കൊണ്ട് പോയി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതായി അറിയിച്ചപ്പോള്‍, മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി വിവരം തുറന്നുപറയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും കുട്ടിയില്‍ നിന്നും 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി

Loading...
Loading...

Comments are closed.

%d bloggers like this: