FeaturedHealthKeralaNews

കൊവിഡ് ബാധിതരുടെ എണ്ണം 4.25 കോടിയിലേക്ക്

വാഷിംഗ്ടണ്‍ ഡിസി: ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി 25 ലക്ഷത്തിലേക്കെന്ന് റിപ്പോര്‍ട്ട്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. ഇതുവരെ 4,24,13,497 പേര്‍ക്ക് കോവിഡ് ബാധിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

1,148,015 പേര്‍ രോഗം ബാധിച്ച് മരണമടയുകയും ചെയ്തു. 31,391,765 പേര്‍ രോഗമുക്തി നേടി. നിലവില്‍ 9,873,717 പേര്‍ വൈറസ് ബാധിതരായി ചികിത്സയിലുണ്ട്. ഇതില്‍ 75,925 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. 24 മണിക്കൂറിനിടെ 45,000ലേറപ്പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍, ഇതേസമയത്ത് 6,000ലേറെപ്പേര്‍ രോഗബാധയേത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങി.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, അര്‍ജന്റീന, ഫ്രാന്‍സ്, കൊളംബിയ, പെറു, മെക്‌സിക്കോ, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ഇറാന്‍, ചിലി, ഇറ്റലി എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്. അണേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് കോവിഡ് അതിവേഗം പടരുന്നത്. കൊവിഡ്മരണങ്ങളുടെ കാര്യത്തില്‍ അമേരിക്കയ്ക്കു തൊട്ടു പിന്നില്‍ ബ്രസീലാണ്. ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനവും.

ഏഴ് രാജ്യങ്ങളില്‍ 10 ലക്ഷത്തിനു മുകളിലും എട്ടു മുതല്‍ 13 വരെ സ്ഥാനങ്ങളിലുള്ള രാജ്യങ്ങളില്‍ അഞ്ചു ലക്ഷത്തിനു മുകളിലുമാണ് കൊവിഡ് ബാധിതരുടെ എണ്ണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button