32.3 C
Kottayam
Tuesday, October 1, 2024

രാജ്യത്ത് കൊവിഡ് സമൂഹവ്യാപനം,കേന്ദ്രത്തിന്റെ സ്ഥിരീകരണം

Must read

ന്യൂഡൽഹി : രാജ്യത്ത് ചിലയിടങ്ങളിൽ സമൂഹവ്യാപനമുണ്ടെന്ന സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ.ചില സംസ്ഥാനങ്ങളിലെ ജില്ലകളിൽ സമൂഹവ്യാപനം ഉണ്ടായതായാണ് കേന്ദ്ര മന്ത്രി തന്റെ പ്രതിവാര പരിപാടിയായ സൺ ഡേ സംവാദിലൂടെ വ്യക്തമാക്കിയിരിക്കുന്നത്- വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ബംഗാളിൽ സമൂഹവ്യാപനം ഉണ്ടായതായി മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞത് ചൂണ്ടിക്കാട്ടി ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. ഏതൊക്കെ സംസ്ഥാനങ്ങളിലാണ് സമൂഹവ്യാപനം റിപ്പോർട്ട് ചെയ്തത് എന്ന് പരിപാടിയിൽ പങ്കെടുത്ത ആൾ ചോദിച്ചു. “പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ സമൂഹവ്യാപനം ഉണ്ടായി. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാണ് കൂടുതലായും സമൂഹവ്യാപനം റിപ്പോർട്ട് ചെയ്തത്. എന്നാലിത് രാജ്യത്ത് എല്ലായിടത്തും ഉണ്ടായിട്ടില്ല.” എന്നായിരുന്നു മന്ത്രിയുടെ മറുപടി.

അതേസമയം, രാജ്യം കൊവിഡ് വ്യാപനത്തിന്റെ അതി തീവ്ര ഘട്ടം പിന്നിട്ടുവെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ദ സമിതി വ്യക്തമാക്കി. കൊവിഡ് രോഗികളുടെ എണ്ണം അടുത്ത വർഷം ഫെബ്രുവരിയോടെ നിയന്ത്രണ വിധേയമാകും. ഫെബ്രുവരിയോടെ രോഗികളുടെ എണ്ണം 1.06 കോടി വരെ എത്താമെന്ന് വിദഗ്ദ സമിതിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗവർണറുടെ ഷാളിന് തീപിടിച്ചു;സംഭവം ആശ്രമത്തിലെ ചടങ്ങിനിടെ

പാലക്കാട്: പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു.  നിലവിളക്കിൽ നിന്നുമാണ് തീ പടർന്നത്. സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉടനെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി. ​ഗവർണർക്ക് മറ്റ് പരിക്കുകളൊന്നുമില്ല....

‘നിങ്ങൾക്ക് അത്ര താല്‍പ്പര്യമില്ല’ സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡിയോട് സുപ്രീം കോടതി

ന്യൂഡൽഹി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണം എന്ന ഹർജിയെ എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് താത്പര്യത്തോടെയല്ല കാണുന്നതെന്ന് സുപ്രീം കോടതി നിരീക്ഷണം. ജസ്റ്റിസുമാരായ ഹൃഷികേഷ് റോയ്, എസ് വി...

നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി നടി; DGP-ക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതി

കൊച്ചി: നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായി നടി പരാതി...

പീഡനപരാതി: നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ നടന്റെ മൊഴിയും രേഖപ്പെടുത്തി

കൊച്ചി : ബലാത്സംഗ കേസിൽ നിവിൻ പോളിയെ ചോദ്യംചെയ്തു. പ്രത്യേക അന്വേഷണസംഘമാണ് കൊച്ചിയിൽ നിവിൻ പോളിയെ ചോദ്യം ചെയ്തത്. നിവിൻ നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്...

ഭർത്താവിന്റെ അന്തസിലും വലുതല്ല ഒരു ഭൂമിയും’, വിവാദ മുഡ ഭൂമി തിരിച്ചുനൽകുന്നുവെന്ന് സിദ്ധരാമയ്യയുടെ ഭാര്യ 

ബെംഗ്ളൂരു : മുഡ ഭൂമി ഇടപാട് കേസിന് ആധാരമായ വിവാദഭൂമി തിരിച്ചു നൽകി സിദ്ധരാമയ്യയുടെ ഭാര്യ ബി എൻ പാർവതി. പാർവതിയുടെ പേരിൽ മുഡ പതിച്ച് നൽകിയ 14 പ്ലോട്ട് ഭൂമി ആണ് തിരിച്ചു...

Popular this week