CrimeNews

നിര്‍ത്തിയിട്ട ബസിലിടിച്ച കാര്‍ യുവാവിനെ ഇടിച്ചു ബോണറ്റിലാക്കി സഞ്ചരിച്ചത് ഒരു കിലോമീറ്റര്‍,ട്രാന്‍സ്‌ഫോര്‍മറിലിടിച്ചു നിന്നപ്പോള്‍ യുവാക്കളും യുവതിയും ഓടി രക്ഷപ്പെട്ടു. കാറില്‍ നിന്ന് കണ്ടെത്തിയത് ഇവയൊക്കെ

അഞ്ചാലുംമൂട്:മദ്യ ലഹരിയില്‍ പ്രായപൂര്‍ത്തിയാവാത്ത യുവാക്കള്‍ ഓടിച്ച കാര്‍ യുവാവിനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിയന്ത്രണം വിട്ടുകയറിയത് ട്രാന്‍സ്‌ഫോമറിലേക്ക്‌
.അപകടമുണ്ടായതോടെയുവാക്കള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന യുവതി ഓടിയൊളിച്ചു.

ചെമ്മക്കാട് ജംഗ്ഷനില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം.അമിത വേഗതയില്‍ പാഞ്ഞുവന്ന കാര്‍ നിര്‍ത്തിയിട്ട ബസിലാണ് ആദ്യമിടിച്ചത്.യുവാക്കളുടെ നിയന്ത്രംവിട്ട പോക്കിനെ ചോദ്യ ചെയ്യാനായി വഴിയിലേക്കിറങ്ങിയ നാട്ടുകാരനായ സുരേഷ് കുമാറിനെ ഇടിച്ചുബോണറ്റില്‍ കിടത്തി കാര്‍ ഒരു കിലോമീറ്ററോളം മുന്നോട്ടുപോയി.പെരിനാട് ജംഗ്ഷനിലെത്തിയപ്പോള്‍ കാര്‍ പാഞ്ഞത് വഴിയരികിലെ ട്രാന്‍സ്‌ഫോമറിലേക്ക്.

അക്ഷരാര്‍ത്ഥത്തില്‍ സാഹസിക യാത്ര നടത്തിയാണ് സുരേഷ് വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.യുവാക്കള്‍ കാര്‍ വെട്ടിക്കുന്നതിനിടെ കാറിന്റെ ബോണറ്റില്‍ പിടിച്ചു കിടന്ന സുരേഷ്‌കുമാര്‍ മറുവശത്തേക്ക് തെറിച്ചു വീണതാണ് രക്ഷയായത്. വാഹനത്തിനു വേഗം കുറവായിരുന്നതും ട്രാന്‍സ്ഫോമറില്‍ നിന്നുള്ള വൈദ്യുതി കണക്ഷനുകളുടെ ഫ്യൂസുകള്‍ എതിര്‍ ദിശയിലായിരുന്നതും ദുരന്തം ഒഴിവാക്കി. വീണു പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ നട്ടെല്ലിനു ക്ഷതം സംഭവിച്ചു

കാര്‍ അപകടത്തില്‍ പെട്ടതോടെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ രണ്ടു യുവാക്കളും ഒരു യുവതിയും സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടു.ചുരിദാറിന്റെ ബോട്ടവും പുരുഷന്‍മാരുടെ ഒരു ഷര്‍ട്ടും വാഹനത്തില്‍ നിന്ന് കണ്ടെടുത്തു.പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button