28.8 C
Kottayam
Saturday, October 5, 2024

റിയല്‍മി 7ഐ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തി; സവിശേഷതകള്‍

Must read

റിയല്‍മി 7i സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിയല്‍മി 7i രണ്ട് സ്റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാണ്. ഡിവൈസിന്റെ 64 ജിബി വേരിയന്റിന് 11,999 രൂപയാണ് വില. 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപ വിലയുണ്ട്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത് എങ്കിലും രണ്ട് വേരിയന്റുകളിലും 4ജിബി റാം തന്നെയാണ് റിയല്‍മി നല്‍കിയിട്ടുള്ളത്. അറോറ ഗ്രീന്‍, പോളാര്‍ ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ ഈ ഡിവൈസ് ലഭ്യമാകും. ഒക്ടോബര്‍ 16ന് ഫ്‌ലിപ്പ്കാര്‍ട്ട്, റിയല്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയാണ് വില്‍പ്പന നടക്കുന്നത്..

റിയല്‍മി 7i സ്മാര്‍ട്ട്‌ഫോണില്‍ 6.5 ഇഞ്ച് എച്ച്ഡി+ എല്‍സിഡി ഡിസ്പ്ലേയാണ് കമ്പനി നല്‍കിയിട്ടുള്ളത്. ഈ ഡിസ്‌പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റും 720 x 1600p റെസല്യൂഷനും ഉണ്ട്. ഡിസ്‌പ്ലെയുടെ മുകളില്‍ ഇടത് കോണിലായി ഒരു പഞ്ച്-ഹോള്‍ കട്ട് ഔട്ടും നല്‍കിയിട്ടുണ്ട്. 4 ജിബി റാമും 128 ജിബി വരെ സ്റ്റോറേജുമുള്ള ഡിവൈസില്‍ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനായി മൈക്രോ എസ്ഡികാര്‍ഡ് സ്ലോട്ടും കമ്പനി നല്‍കിയിട്ടുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 662 പ്രോസസറാണ് ഡിവൈസിന് കരുത്ത് നല്‍കുന്നത്..

റിയല്‍മി 7i സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഭാഗത്ത് നാല് ക്യാമറകളാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 64 എംപിയാണ്. ഇതിനൊപ്പം 8 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ്, 2 എംപി ഡെപ്ത് മാക്രോ ഷൂട്ടര്‍, 2 എംപി ബി / ഡബ്ല്യു സെന്‍സര്‍ എന്നിവയും ഈ ഡിവൈസിന്റെ ക്യാമറ സെറ്റപ്പില്‍ ഉണ്ട്. .

സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി പഞ്ച്-ഹോള്‍ കട്ട ഔട്ടിനുള്ളില്‍ 16 എംപി ക്യാമറയാണ് കമ്പനി നല്‍കിയിട്ടുള്ളത്. എല്ലാ പുതിയ റിയല്‍മി സ്മാര്‍ട്ട്ഫോണുകളെയും പോലെ റിയല്‍മി 7iയും ആന്‍ഡ്രോയിഡ് 10 ബേസ്ഡ് റിയല്‍മി യുഐയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തിപ്പിക്കുന്നു..

4ജി ഡ്യുവല്‍ സിം സെറ്റപ്പ്, ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, പിന്‍വശത്ത് ഘടിപ്പിച്ച ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് ഡിവൈസിന്റെ മറ്റ് സവിശേഷതകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്വര്‍ണ കള്ളക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണം; സാദിഖലി തങ്ങളോട് കെടി ജലീല്‍

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തും മലപ്പുറവുമായും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെടി ജലീല്‍. സ്വര്‍ണ കള്ളക്കടത്തില്‍ മുസ്ലീങ്ങള്‍ ഇടപെടരുത് എന്നൊരു മതവിധി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുറപ്പെടുവിക്കണം...

ഇടിമിന്നലോടെ മഴ; ഓറഞ്ച് അലർട്ട് അടക്കം മുന്നറിയിപ്പ്, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതല്‍ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ (transition stage)സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. വരും ദിവസങ്ങളിൽ തെക്ക് കിഴക്കൻ...

ആകാശവാണി മുൻ വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. വൈദ്യുതി ബോര്‍ഡില്‍...

നസ്രള്ളയുടെ പിൻഗാമി ഹാഷിം സഫൈദീനെ ഇസ്രയേൽ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

ബെയ്‌റൂത്ത്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബയ്‌റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ളക്കാർ കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചിരുന്നു. അതില്‍...

അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിവച്ച് വീഴ്ത്തി പൊലീസ്

അമേഠി: യുപിയിൽ ഒരു വയസുള്ള കുഞ്ഞ് ഉൾപ്പെടെ നാലംഗ ദലിത് കുടുംബത്തെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. കൊല്ലപ്പെട്ട യുവതിയുമായി തനിക്ക് ഒന്നരവർഷത്തോളമായി ബന്ധമുണ്ടായിരുന്നെന്നും അതു വഷളായതിനാലാണ്...

Popular this week