26.9 C
Kottayam
Thursday, May 16, 2024

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കല്‍; ഓപ്പറേഷന്‍ പി ഹണ്ടില്‍ പിടിയിലായത് ഐ.ടി വിദഗ്ധര്‍ അടക്കം 41 പേര്‍

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത സംഘം അറസ്റ്റില്‍. ഇന്റര്‍പോളിന്റെ സഹായത്തോടെ സൈബര്‍ ഡോമും കേരള പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

ഡാര്‍ക്ക് നെറ്റ് അടക്കമുള്ള ഗ്രൂപ്പുകളില്‍ കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഘമാണ് അറസ്റ്റിലായത്. ‘ഓപറേഷന്‍് പി ഹണ്ട്’ എന്ന പേരില്‍ എ.ഡി.ജി.പി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഐ.ടി രംഗത്തെ വിദഗ്ധരടക്കം 41 പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച 285 ഇലക്ട്രേണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

326 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ റെയ്ഡ് നടന്നത്. കേസുകള്‍ കൂടുതല്‍ മലപ്പുറം ജില്ലയില്‍. മലയാളികളായ കുട്ടികളുടെ ചിത്രങ്ങളാണ് സംഘം പ്രചരിപ്പിച്ചിരുന്നത്. ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ ഒറ്റപ്പെട്ടുപോയ കുട്ടികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week