തിരുവനന്തപുരം: ബെന്നി ബെഹനാന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു. കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറിയെന്ന് ബെന്നി ബെഹനാന് തന്നെയാണ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.
രാജി തീരുമാനം സ്വയം എടുത്തതാണ്. ഒരു പക്കേജിന്റെ അടിസ്ഥാനത്തിലാണ് കണ്‍വീനറായതെന്നും എന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം വേദനിപ്പിച്ചുവെന്നും ബെന്നി ബഹന്നാന് മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുമായി ഭിന്നതയുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്നും ബെന്നി ബഹന്നാന് കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News