ലക്നൗ: ഉത്തര്‍പ്രദേശില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ചൈല്‍ഡ് പോണോഗ്രഫി റാക്കറ്റിന് നേതൃത്വം നല്‍കിയ എഞ്ചിനിയര്‍ അറസ്റ്റില്‍. സോന്‍ബദ്ര സ്വദേശിയായ നീരജ് യാദവ് എന്നയാളായെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം മുതലാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഓണ്‍ലൈന്‍ റാക്കറ്റ് നടത്തിവന്നത്. വാട്സാപ്പിലൂടെയും ടെലിഗ്രാമിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും വീഡിയോ ഉള്‍പ്പെടെയുള്ളവ ആവശ്യക്കാര്‍ക്ക് നല്‍കുകയും ഇവരില്‍ നിന്ന് പണം സ്വീകരിക്കുകയും ചെയ്തിരുന്നു. വിവിധ ഇമെയില്‍ അഡ്രസുകള്‍ ഉപയോഗിച്ച് ക്ലൗഡില്‍ അക്കൗണ്ടെടുത്ത ഇയാള്‍ ഇതുവഴിയും ഡാറ്റ കൈമാറിയിരുന്നു.
ചൈല്‍ഡ് പോണ്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ ആവശ്യക്കാരെ കണ്ടെത്തിയിരുന്നതെന്ന് സിബിഐ വക്താവ് ആര്‍ കെ ഗൗര്‍ പറഞ്ഞു. പ്രതിയെ കൂടുതലായി ചോദ്യം ചെയ്യുകയാണെന്നും മറ്റുചിലര്‍ നിരീക്ഷണത്തിലാണെന്നും സി.ബി.ഐ അധികൃതര്‍ വ്യക്തമാക്കി.