കൊച്ചി: മരട് കേസില്‍ സര്‍ക്കാരിനായി സുപ്രീം കോടതിയില്‍ ഹരീഷ് സാല്‍വെ ഹാജരാകും. തുഷാര്‍ മേത്ത പിന്മാറിയതിനെ തുടര്‍ന്നാണ് നീക്കം. അതേസമയം, മരട് ഫ്‌ളാറ്റ് കേസില്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും. ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിക്കും. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് വെള്ളിയാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.
വിധി നടപ്പാക്കാന്‍ സാവകാശം നേടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. വിഷയത്തില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര എടുക്കുന്ന നിലപാട് നിര്‍ണായകമാകും. അതേസമയം, ഫല്‍റ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിന് മുന്‍പ് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന മരട് സ്വദേശിയുടെ ഹര്‍ജിയും കോടതി പരിഗണിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News