ഹൈദരാബാദിൽ നാലുനില കെട്ടിടത്തിൽ തീപ്പിടിത്തം; 9 പേർ മരിച്ചു

ഹൈദരാബാദ്: ഹൈദരാബാദിലെ നമ്പള്ളിയില്‍ നാലുനില കെട്ടിടത്തിന് തീപ്പിടിച്ച് ഒന്‍പതുപേര്‍ മരിച്ചു. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയവരെ ജനലിലൂടെയാണ് രക്ഷപ്പെടുത്തിയത്‌. നിലവില്‍ 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ പത്തുപേര്‍ അബോധാവസ്ഥയിലായിരുന്നു.

തിങ്കളാഴ്ച രാവിലെ 9.30-ഓടെയാണ് ബസാര്‍ഘട്ടിലുള്ള നാലുനില കെട്ടിടത്തിന് തീപ്പിടിച്ചത്. ഒന്നാംനിലയില്‍ കാര്‍ റിപ്പയറിങ് ചെയ്യുന്നതിനിടെ ഉണ്ടായ തീപ്പൊരി ഇതിനടുത്ത് ഡ്രമുകളില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളിലേക്ക് പടരുകയും ആളിക്കത്തുകയുമായിരുന്നു. വൈകാതെ കെട്ടിടത്തിന്റെ മറ്റു നിലകളിലേക്കും തീപടര്‍ന്നു.

തീപ്പിടിത്തമുണ്ടാകാനുള്ള കാരണവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും വ്യക്തമല്ല. നിലവില്‍ തീ നിയന്ത്രണവിധേയമാണ്. രക്ഷാപ്രവര്‍ത്തനവും തീപൂര്‍ണമായും അണയ്ക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News