CrimeKeralaNewsNews

എട്ടാം ക്ലാസ് വിദ്യാർത്ഥി വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ, മരണത്തിൽ ദുരൂഹത

തിരുവനന്തപുരം:എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ- ഷൈനി ദമ്പതികളുടെ മകൻ അഖിലേഷ് കുമാറാണ് മരിച്ചത്. വീട്ടിൽ ജനാലയിലെ കമ്പിയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയല്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ ഡിവൈ.എസ്.പി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ച അഖിലേഷ് കുമാര്‍ വാഴിച്ചല്‍ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker