24.2 C
Kottayam
Saturday, June 6, 2026

യുക്രൈന്‍ മിസൈല്‍ ആക്രമണത്തില്‍ 89 റഷ്യന്‍ സൈനികര്‍ മരിച്ചു,തിരിച്ചടിയായത് സൈനികരുടെ ഫോണ്‍ ഉപയോഗമെന്ന് റഷ്യ

Must read

മോസ്കോ:ലോകം 2023 നെ വരവേറ്റ പുതുവർഷപ്പുലരിയിൽ യുക്രെയ്ൻ സേന നടത്തിയ മിസൈൽ ആക്രമണത്തിൽ തങ്ങളുടെ 89 സൈനികർ കൊല്ലപ്പെട്ടത് അനധികൃത മൊബൈൽ ഫോൺ ഉപയോഗം മൂലമാണെന്ന് റഷ്യ വെളിപ്പെടുത്തി. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ആൾനാശമാണു റഷ്യൻ സേനയ്ക്കുണ്ടായത്.

യുക്രെയ്ൻ തൊടുത്ത 6 മിസൈലുകളിൽ 4 എണ്ണം പട്ടാളക്കാർ താമസിച്ചിരുന്ന കെട്ടിടത്തിനു സമീപമുള്ള ആയുധ ഡിപ്പോയിൽ പതിച്ചു. ആയുധങ്ങൾക്കു തീപിടിച്ചതാണ് സ്ഫോടനത്തിന്റെ ആഘാതം വർധിപ്പിച്ചത്.

- Advertisement -

കിഴക്കൻ യുക്രെയ്നിലെ റഷ്യൻ അധിനിവേശ മേഖലയായ ഡോണെറ്റ്സ്കിലെ മക്കിവ്ക നഗരത്തിൽ, കോളജ് കെട്ടിടത്തിലെ താൽക്കാലിക ബാരക്കിലാണു യുഎസ് നിർമിത മിസൈലുകൾ പതിച്ചത്. സൈനികരിൽ പലരും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതു മൂലമാണ് ഈ സ്ഥലം കൃത്യമായി നിർണയിക്കാൻ മിസൈൽ സംവിധാനത്തിനു കഴിഞ്ഞതെന്നാണു റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണ്ടെത്തൽ.

- Advertisement -

കെട്ടിടം പൂർണമായി തകർന്നടിഞ്ഞു. സൈനികരുടെ കൂട്ടക്കൊലയിൽ റഷ്യയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഇതേവരെ പ്രതികരിച്ചിട്ടില്ല. 63 പേർ മരിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ട്. മരണസംഖ്യ 89 ആണെന്നു പിന്നീട് റഷ്യ സ്ഥിരീകരിച്ചു.

- Advertisement -

ഖേഴ്സൻ പ്രവിശ്യയിൽ തമ്പടിച്ചിട്ടുള്ള റഷ്യൻ സൈനികർക്കുനേരെ മറ്റൊരു ശക്തമായ ആക്രമണം നടത്തിയതായി യുക്രെയ്ൻ സേന അവകാശപ്പെട്ടു. യുഎസിന്റ പേട്രിയട്ട് വ്യോമപ്രതിരോധ സംവിധാനം താമസിയാതെ യുക്രെയ്നിലെത്തുമെന്ന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ അറിയിച്ചു. പേട്രിയട്ട് മിസൈലുകൾ യുക്രെയ്നിനു നൽകുമെന്ന് കഴിഞ്ഞ മാസം യുഎസ് പ്രസിഡ‍ന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.

നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് പൂർണമായും സ്വയം പ്രവർത്തിക്കുന്ന പോരാളി റോബട്ടുകൾ താമസിയാതെ യുക്രെയ്നിൽ യുദ്ധത്തിനിറങ്ങും. യുദ്ധം നീളുന്തോറും ലക്ഷ്യം തെറ്റാത്ത ആക്രമണങ്ങൾക്കായി മനുഷ്യരെക്കാൾ ഡ്രോണുകളെ ഉപയോഗിക്കുന്നതിലേക്കാണു കാര്യങ്ങൾ നീങ്ങുന്നതെന്നു സൈനിക വിദഗ്ധർ പറയുന്നു.

യുക്രെയ്ൻ സൈന്യത്തിന് ഇപ്പോൾ തന്നെ നിർമിതബുദ്ധി ഉപയോഗിച്ചു പ്രവർത്തിക്കുന്ന സെമി ഓട്ടമാറ്റിക് ഡ്രോണുകളും ഡ്രോൺവേധ ആയുധസംവിധാനവും ഉണ്ട്. എഐ ആയുധങ്ങൾ ഉണ്ടെന്നു റഷ്യയും അവകാശപ്പെടുന്നുണ്ട്. ഇറാൻ നൽകിയ ദീർഘദൂര ഷഹീദ് 136 ഡ്രോൺ ഉപയോഗിച്ചാണു യുക്രെയ്നിലെ ഊർജനിലയങ്ങളും മറ്റും റഷ്യൻ സേന വ്യാപകമായി തകർത്തത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week