ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ യാത്രക്കാര്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് റെയില്‍വേ 85 ട്രെയിനുകള്‍ റദ്ദാക്കി. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ ഒന്നുവരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
സെന്‍ട്രല്‍ റെയില്‍വേ-23, ദക്ഷിണ മധ്യ റെയില്‍വേ-29, പടിഞ്ഞാറന്‍ റെയില്‍വേ-10, ദക്ഷിണ പൂര്‍വ റെയില്‍വേ- ഒമ്പത് എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം. ഈസ്റ്റ് കോസ്റ്റ് റെയില്‍വേയും നോര്‍ത്തേണ്‍ റെയില്‍വേയും അഞ്ചും നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ നാലും ട്രെയിനുകളും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
കൊറോണയുടെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാന്‍ പ്രധാന സ്റ്റേഷനുകളില്‍ താല്‍ക്കാലികമായി വെസ്റ്റേണ്‍ റെയില്‍വേയും സെന്‍ട്രല്‍ റെയില്‍വേയും പ്ലാറ്റ് ഫോം ടിക്കറ്റിന് 50 രൂപയാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News