ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 841 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 227 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവാണിത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 3,997 ല്‍ നിന്ന് 4,309 ആയി ഉയര്‍ന്നു. പുതിയ മൂന്ന് മരണങ്ങൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. കേരള, കർണാടക, ബിഹാർ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.
ശനിയാഴ്ച രാജ്യത്ത് 743 പുതിയ കൊവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചത്. 7 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. കേസുകളും ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡിസംബര്‍ 5 വരെ പ്രതിദിന കേസുകള്‍ ഇരട്ട അക്കത്തിലായിരുന്നു. എന്നാൽ വളരെ പെട്ടെന്നാണ് ഇപ്പോൾ കേസുകളിൽ വർധനവ് ഉണ്ടായത്. രാജ്യത്ത് കൊവിഡ് വ്യാപനമുണ്ടായ 2020 മുതൽ ഇതുവരെ 4.50 കോടി (4,50,13,272) കോവിഡ് കേസുകളും 5,33,361 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
കേസുകൾ വർധിക്കുമ്പോഴും ഇന്ത്യയുടെ രോഗമുക്തി നിരക്ക് 98.81 ശതമാനമാനമാണെന്നത് വലിയ ആശ്വാസമാണ്. ഇതുവരെ 4.44 കോടി (4,44,75,602) പേരാണ് കൊവിഡിൽ നിന്നും സുഖംപ്രാപിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 220.67 കോടി ഡോസ് കോവിഡ് വാക്സിനുകൾ നൽകിയിട്ടുണ്ട്.
കൊവിഡ് ഉയരുന്ന സാഹചര്യത്തിൽ പുതുവത്സര ആഘോഷങ്ങളില്‍ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന നിർദ്ദേശം. അസുഖമുള്ള മുതിർന്ന ആളുകൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും പൊതുഇടങ്ങളിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നുണ്ട്.
അതേസമയം വെള്ളിയാഴ്ച വരെ ഒമ്പത് സംസ്ഥാനങ്ങളില്‍ ജെഎന്‍1 സബ് വേരിയന്റിന്റെ 178 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗോവയിലാണ് ഏറ്റവുമധികം കേസുകള്‍. 47 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ 41 കേസുകളും റിപ്പോർട്ട് ചെയ്തു. ഗുജറാത്ത്- 36, കര്‍ണാടക- 34, മഹാരാഷ്ട്ര- 9, രാജസ്ഥാൻ-4, തമിഴ്നാട്-4, തെലങ്കാന-2, ഡല്‍ഹി-1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകൾ.
കൊറോണ വൈറസിന്റെ പുതിയ വകഭേദമാണ് ജെഎൻ 1കോവിഡ് പിറോളയുടെ (BA.2.86) പിന്‍ഗാമിയാണ് ഈ പുതിയ വകഭേദം.മൂക്കൊലിപ്പ്, ചുമ, ജലദോഷം, ചിലപ്പോൾ ശ്വാസതടസം എന്നിവയായിരിക്കും രോഗലക്ഷണങ്ങൾ. എന്നാൽ അസുഖം കൂടുതൽ തീവ്രമായേക്കില്ലെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്.വാക്സിനുകൾക്ക് പുതിയ വൈറസ് വകഭേദത്തെ പ്രതിരോധിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വിദഗ്ദർ.