ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ കൊവിഡ് കേസുകളില്‍ 84.73 ശതമാനവും കേരളം ഉള്‍പ്പെടെയുള്ള എട്ടു സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര, ചത്തീസ്ഗഢ്, കര്‍ണാടക, കേരള, തമിഴ്‌നാട്, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടാകുന്നത്.
മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയതായി 27,918 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ചത്തീസ്ഗഢ്-3,108, കര്‍ണാടക-2,975, കേരളം-2,389, തമിഴ്‌നാട്-2,342, ഗുജറാത്ത്-2,220, പഞ്ചാബ്-2,188, മധ്യപ്രദേശ്-2,173 എന്നിങ്ങനെയാണ് മറ്റു ഏഴ് സംസ്ഥാനത്തെ കണക്കുകള്‍.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 41,280 പേര്‍ കൂടി രോഗമുക്തി നേടിയപ്പോള്‍ 354 പേര്‍ക്ക് കൊവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി.