തൃശൂര്‍: തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ എട്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 349 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം തെളിഞ്ഞത്.
രോഗികളില്‍ ഒരാള്‍ ചുമട്ടു തൊഴിലാളിയും മറ്റുള്ളവര്‍ വിവിധ കടകളിലെ ജീവനക്കാരുമാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പത്തൊന്‍പത് വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. ഇവിടെ നിയന്ത്രണം കര്‍ശനമാക്കും.
വടക്കാഞ്ചേരി (21), കുഴൂര്‍ (1, 2, 3, 4, 5, 13), കടവല്ലൂര്‍ (12), അളഗപ്പനഗര്‍ (13), വേളൂക്കര (2, 14), വെള്ളാങ്കല്ലൂര്‍ (18,19 ), പോര്‍ക്കുളം (6,7 ), തൃശൂര്‍ കോര്‍പറേഷന്‍ (8), പഴയന്നൂര്‍ (1), വരന്തരപ്പിള്ളി (1, 22) എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇവിടെ പൊലീസ് പരിശോധന കര്‍ശനമാക്കും.
തൃശൂരില്‍ ഇന്നലെ 83 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ആകെ 437 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആകെ 1,397 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.