കല്‍പ്പറ്റ: കുരങ്ങിനെ ഓടിക്കുന്നതിനിടെ ടെറസ്സില്‍ നിന്ന് വീണ് 75കാരന്‍ മരിച്ചു. മേപ്പാടിയിലെ സുനില്‍ ടെക്സ്റ്റയില്‍സ് ഉടമ എം നാരായണന്‍ (നാണു) ആണ് മരിച്ചത്. വീടിന് മുകളില്‍ എത്തിയ കുരങ്ങിനെ ഓടിക്കുന്നതിനിടെ കാല് തെറ്റി ടെറസ്സിന്റെ മുകളില്‍ നിന്ന് വീഴുകയായിരുന്നു.
സ്വന്തം കടയുടെ മുകള്‍നിലയില്‍ തന്നെയാണ് നാണുവും കുടുംബവും താമസിക്കുന്നത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മേപ്പാടിയിലെ ആദ്യകാല വ്യാപാരിയും മാരിയമ്മന്‍ ക്ഷേത്ര മുന്‍ട്രസ്റ്റി ചെയര്‍മാനും വ്യാപാരി വ്യവസായി ഏകോപനസമിതി മേപ്പാടി യൂണിറ്റ് മുന്‍ പ്രസിഡന്റുമായിരുന്നു നാരായണന്‍. ഭാര്യ: നളിനി. മക്കള്‍: നൈഷ്, നിത്യ. മരുമകന്‍: നീലേഷ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News