73കാരനായ ഭുഉടമ ബലാത്സംഗം ചെയ്തു; പരാതിയുമായി 35കാരി, മകളെയും പീഡിപ്പിച്ചു

ന്യൂഡല്‍ഹി: 73കാരനായ ഭൂഉടമ തന്നെയും അയാളുടെ മകന്‍ പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി 35കാരി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലിസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ന്യൂഡല്‍ഹി സ്വദേശിനിയാണ് പൊലീസില്‍ പരാതി നല്‍കിയത്മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് യുവതി വാടകവീട്ടിലേക്ക് താമസം മാറിയത്. ചൊവ്വാഴ്ച പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍വിളി എത്തുകയായിരുന്നു. ഭൂഉടമ ഒരുസ്ത്രീയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്‌തെന്നായിരുന്നു അത്.

തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തിച്ച് യുവതിയെയും യുവതിയെയും മകളെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് ഭൂഉടമ വീടിന്റെ ഒന്നാം നിലയില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. അതിന് ശേഷം 12 വയസുള്ള മകള്‍ വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ ഭൂഉടമയുടെ മകന്‍ വന്ന് മകളെ പീഡിപ്പിച്ചതായും യുവതി പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ഐപിസി 376, 506, പോക്‌സോ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News