24.9 C
Kottayam
Monday, June 8, 2026

വിവാഹാഭ്യാർഥന നടത്തി 7000 ദിവസങ്ങൾക്ക് ശേഷം നടിയും വ്യവസായിയും വിവാഹിതരായി

Must read

വിവാഹാഭ്യാർഥന നടത്തി 7000 ദിവസങ്ങൾക്ക് ശേഷം ഓസ്കാർ ജേതാവ് മിഷേൽ യോ, തന്റെ ദീർഘകാല പങ്കാളിയായ ജീൻ ടോഡിനെ വിവാഹം കഴിച്ചു. സ്വിറ്റ്സർലൻഡിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഫ്രഞ്ച് വ്യവസായിയായ ജീൻ ടോഡ് മിഷേൽ യോയോട് ആദ്യമായി വിവാഹാഭ്യാർഥന നടത്തിയത്. മികച്ച നടിക്കുള്ള ഓസ്കർ അവാർഡ് നേടുന്ന ഏഷ്യൻ വംശജയായ ആദ്യ വനിതയായി മാറിയ 60 കാരിയാണ് യോ. ഫെരാരിയുടെ മുൻ മേധാവിയാണ് 77 കാരനായ ടോഡ്. വിവാഹ വാർത്ത ഇരുവരും സ്ഥിരീകരിച്ചു. 

ഞങ്ങൾ വിവാഹിതരാണ്. ഇത്രയും വർഷമായി ഞങ്ങളെ സ്നേഹിക്കുന്ന ഞങ്ങളുടെ കുടുംബങ്ങൾക്ക് നന്ദി. ഞങ്ങൾ നിങ്ങളെ  സ്നേഹിക്കുന്നു. ഇനിയും നിരവധി പേർ വരാനുണ്ട്-നടി സോഷ്യൽമീഡിയയിൽ കുറിച്ചു. ഇരുവരും മോതിരം മാറുന്നതിന്റെയും ഒരുമിച്ച് ഇരിക്കുന്നതിന്റെയും ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു പോസ്റ്റ്. ചടങ്ങിൽ അതിഥിയായെത്തിയ റേസിംഗ് ഡ്രൈവർ ഫിലിപ്പെ മാസ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വാഹ സന്ദേശമാണ് നീണ്ട പ്രണയകഥയിലേക്ക് ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. 

 2004 ജൂൺ 4-ന് ഷാങ്ഹായിലാണ് ഇരുവരും കണ്ടുമുട്ടിയത്. 2004 ജൂലൈ 26-ന് ടോഡ് വിവാഹഭ്യാർഥന നടത്തി. അന്നുതന്നെ യോ സമ്മതം മൂളിയെങ്കിലും വിവാഹം നീണ്ടു. ഇന്ന് 6,992 ദിവസങ്ങൾക്ക് ശേഷം 2023 ജൂലൈ 27 ന് ജനീവയിലാണ് ഇരുവരും വിവാഹിതരായത്.

 “എവരിതിംഗ് എവരിവെർ ഓൾ അറ്റ് വൺസ്” എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് യോ പുരസ്കാരം നേടിയത്. മൾട്ടിവേഴ്‌സ് ചിത്രത്തിലെ ഒരു ചൈനീസ് കുടിയേറ്റക്കാരന്റെയും അലക്കുകാരന്റെയും കഥ പറയുന്ന സിനിമ, മാർച്ചിൽ നടന്ന അക്കാദമി അവാർഡുകളിൽ മികച്ച ചിത്രം ഉൾപ്പെടെ ഏഴ് ഓസ്‌കാറുകൾ നേടി.

- Advertisement -

ആയോധനകലയിൽ അ​ഗ്ര​ഗണ്യയാണ് നടി. മാർവൽ സ്റ്റുഡിയോയുടെ ഷാങ്-ചി ആൻഡ് ദ ലെജൻഡ് ഓഫ് ദ ടെൻ റിങ്സ് (2021), ക്രേസി റിച്ച് ഏഷ്യൻസ് (2018), “ദ മമ്മി: ടോംബ് എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. ഓഫ് ദി ഡ്രാഗൺ എംപറർ (2008), മെമ്മോയേഴ്സ് ഓഫ് എ ഗീഷ (2005), ക്രൗച്ചിംഗ് ടൈഗർ, ഹിഡൻ ഡ്രാഗൺ” (2000) എന്നിവയും പ്രധാന ചിത്രങ്ങളാണ്. 

- Advertisement -

1980കളിലെയും 90കളിലെയും ഹോങ്കോംഗ് ആക്ഷൻ സിനിമകളിലൂടെയാണ് ജനപ്രീതിയാകർഷിക്കുന്നത്. 1997 ൽ പിയേഴ്‌സ് ബ്രോസ്‌നനൊപ്പം ടുമാറോ നെവർ ഡൈസ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തോടെ ഹോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week