കർണാടകത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് 7 മരണം

ബം​ഗളൂരു: കർണാടകത്തിൽ കാറപകടത്തിൽ 7 പേർ മരിച്ചു. ചിത്രദുർ​ഗ സോലാപ്പൂർ ദേശീയപാതയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ടിപ്പർ എതിർദിശയിൽ വരികയായിരുന്ന എസ് യുവിയിൽ ഇടിക്കുകയായിരുന്നു. കാറിന്റെ പിറകിൽ വന്നുകൊണ്ടിരുന്ന ലോറിയും കാറിലേക്ക് ഇടിച്ചുകയറി. കാറിലുണ്ടായിരുന്ന 7 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. 2 വയസുള്ള കുട്ടി ​ഗുരുതരമായ പരിക്കുകളോടെ രക്ഷപെട്ടു. 

ഗോണിബാസപ്പ (65), കെഞ്ചമ്മ (80), ഭാഗ്യമ്മ (30), യുവരാജ് (5), ഭീമലിംഗപ്പ (50), ഭാര്യ ഉമ (45), മകൻ അനിൽ (30) എന്നിവരാണ് മരിച്ചത്. കുലഹള്ളിയിലെ  ബസവേശ്വര ക്ഷേത്ര ദർശനം കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ എറെ നേരെ ഗതാഗതക്കുരുക്കുണ്ടായി. കാറിലുണ്ടായിരുന്ന കുട്ടിയെയും ലോറികളുടെ ഡ്രൈവർമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച എല്ലാവരും ഹൊസപ്പേട്ട സ്വദേശികളാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News