തൃശ്ശൂരിൽ കാറും ലോറിയും കൂട്ടിയിച്ചു;7പേർക്ക് പരിക്ക്

തൃശ്ശൂർ: തൃശ്ശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്.പുണെയില്‍ നിന്ന് ചരക്കുമായി വന്ന ലോറിയുമായി ഗുരുവായൂര്‍ ദര്‍ശനത്തിനു പോവുകയായിരുന്ന തിരുവനന്തപുരം സ്വദേശികളുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.മോനിഷ്(19), മോളി (50), അഖിൽ ( 25 ), ആദർശ് (26),
രാധാകൃഷ്ണൻ( 31), ഹർഷ ( 25), അക്ഷിമ (20) എന്നിവർക്കാണ് പരിക്കേറ്റത്. 4 പേർക്ക് സാരമായി പരിക്കേറ്റു. 

തളിക്കുളം ഹൈസ്‌കൂളിന് സമീപത്തു വെച്ചായിരുന്നു അപകടം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.പ്രദേശത്ത് അപകടം പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിക്കേറ്റവരിൽ നാലുപേര്‍ ഐ.സി.യു.വിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ വെക്കുന്നതിന് വേണ്ടിയാണ് ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News