24.3 C
Kottayam
Saturday, June 6, 2026

പുതുവർഷത്തിലും നിലയ്ക്കാത്ത വെടിയൊച്ച , ചോരപ്പുഴയൊഴുക്കി ഇസ്രായേൽ; 68 പേർ കൊല്ലപ്പെട്ടു, മരണപ്പെട്ടവരിൽ പോലീസ് മേധാവിയും

Must read

ടെൽ അവീവ്: ഗാസയിൽ ചോരപ്പുഴയൊഴുകി ഇസ്രായേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ആക്രമണത്തിൽ ഗാസ മുനമ്പിലുടനീളം 68 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഹമാസ് നിയന്ത്രിത പോലീസ് സേനയുടെ തലവനും അദ്ദേഹത്തിന്റെ സഹായിയും ഉൾപ്പെടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടയിൽ ഗാസയിൽ ഒരു ദിവസം ഏറ്റവും പേർ കൊല്ലപ്പെട്ട ആക്രമണമാണ് ഇസ്രായേൽ അഴിച്ചുവിട്ടത്.

തെക്കൻ ഗാസയിലെ പലസ്‌തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസിന്റെ സുരക്ഷാ സേനയുടെ തലവനാണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്ന് ഇസ്രായേൽ പറഞ്ഞു. സിവിലിയൻമാരുടെ മേഖലയായി നിശ്ചയിക്കപ്പെട്ടിരുന്ന അൽ-മവാസി ജില്ലയിലാണ് ആക്രമണം നടന്നത്. 14 മാസത്തോളമായി തുടരുന്ന യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സാധാരണക്കാരുടെ അഭയകേന്ദ്രമായി നിശ്ചയിക്കപ്പെട്ട ഇടമായിരുന്നു അൽ-മവാസി.

- Advertisement -

ഗാസയിലെ പോലീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്‌ടർ ജനറൽ മഹ്മൂദ് സലായും ക്യാമ്പിലെ താമസക്കാരെ നിയന്ത്രിക്കുന്ന അദ്ദേഹത്തിന്റെ സഹായി ഹുസാം ഷാവാനും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് നേതൃത്വം നൽകുന്ന ഗാസ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇസ്രായേൽ മേഖലയിൽ അരാജകത്വം പടർത്താനാണ് ശ്രമിക്കുന്നത് എന്നായിരുന്നു ഹമാസ് ആരോപിച്ചത്.

- Advertisement -

ഖാൻ യൂനിസ് നഗരത്തിൻ്റെ പടിഞ്ഞാറുള്ള അൽ-മവാസിയിൽ രഹസ്യാന്വേഷണ അധിഷ്‌ഠിത ആക്രമണം നടത്തിയതായും തെക്കൻ ഗാസയിൽ ഹമാസ് സേനയെ നയിച്ച ഷാവാനെ ഇല്ലാതാക്കിയതായും ഇസ്രായേൽ സൈന്യം പറഞ്ഞു. എന്നാൽ പോലീസ് ഡയറക്‌ടർ സലായുടെ മരണത്തെക്കുറിച്ച് അവർ പുറത്തുവിട്ട പ്രസ്‌താവനയിൽ പരാമർശമില്ല.

- Advertisement -

ഖാൻ യൂനിസിലെ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തും വടക്കൻ ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പ്, ഷാതി (ബീച്ച്) ക്യാമ്പ്, സെൻട്രൽ ഗാസയിലെ മഗാസി ക്യാമ്പ്, ഗാസ സിറ്റി എന്നിവിടങ്ങളിൽ ആറ് പേർ ഉൾപ്പെടെ 57 പലസ്‌തീനികൾ ഇസ്രായേൽ നടത്തിയ മറ്റ് വിവിധ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. ഇത് കൂടി ചേരുന്നതോടെ മരണസംഖ്യ 68 ആയി ഉയർന്നു.

മാനുഷിക മേഖലയായി കണക്കാക്കിയിരുന്ന ഖാൻ യൂനിസ് മുനിസിപ്പാലിറ്റി കെട്ടിടത്തിനുള്ളിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ പ്രവർത്തിക്കുന്ന ഹമാസ് തീവ്രവാദികളെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. സാധാരണക്കാർ ബാധിക്കപ്പെടുന്നത് തടയാനുള്ള നടപടികളെല്ലാം കൈക്കൊണ്ടിരുന്നു എന്നാണ് ഇസ്രായേൽ സൈന്യം പറയുന്നത്.

ഗാസ തീവ്രവാദികൾ പാർപ്പിട പ്രദേശങ്ങൾ ഒളിക്കാനായി ഉപയോഗിക്കുന്നതായി ഇസ്രായേൽ സൈന്യം ആരോപിച്ചെങ്കിലും ഹമാസ് ഇത് നിഷേധിച്ചു രംഗത്ത് വന്നിരുന്നു. അതേസമയം, ഇതുവരെ 45,500 പലസ്‌തീനികളെ എങ്കിലും യുദ്ധത്തിൽ ഇസ്രായേൽ കൊലപ്പെടുത്തിയതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week