അയല്‍വാസിയുടെ പെണ്‍പട്ടിയെ ബിസ്‌കറ്റ് കാണിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; 67 കാരന്‍ പിടിയില്‍

ഗുരുഗ്രാം: അയല്‍വാസിയുടെ പെണ്‍പട്ടിയെ ബിസ്‌കറ്റ് കാണിച്ച് ബലാത്സംഗം ചെയ്ത 67 കാരന്‍ പിടിയില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഭക്ഷണം കാണിച്ച് ഇയാള്‍ വീട്ടിലേക്ക് പട്ടിയെ വിളിച്ചു വരുത്തി. തുടര്‍ന്നാണ് പട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്നത്.

പ്രതിയുടെ അയല്‍വാസിക്ക് രണ്ട് വളര്‍ത്തുനായകള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നിനെയാണ് വീട്ടുമുറ്റത്ത് കളിച്ച് നടക്കുന്നതിനിടെ പ്രതി ഭക്ഷണം കാണിച്ചു വീട്ടിലേക്ക് ആകര്‍ഷിച്ചത്. പട്ടിയുടെ കരച്ചില്‍ കേട്ട് ഉടമസ്ഥന്‍ നോക്കുമ്പോള്‍ 67കാരന്‍ നായയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു. ഇത് കണ്ട ഉടമസ്ഥന്‍ ഇത് വീഡിയോയില്‍ പകര്‍ത്തി.

തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ കാണിച്ചാണ് ഉടമസ്ഥന്‍ പ്രതിയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പരാതിക്കാരന്‍ കള്ളം പറയുകയാണെന്ന് 67 കാരന്‍ പറഞ്ഞെങ്കിലും തെളിവ് കാണിച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News