Home-bannerKeralaNewsRECENT POSTS
വെള്ളക്കെട്ട്; എറണാകുളത്തെ ആറ് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു
കൊച്ചി: രണ്ടു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് തിരിച്ചടിയാകുന്നു. എറണാകുളം മണ്ഡലത്തിലെ ആറ് ബൂത്തുകളാണ് മാറ്റി സ്ഥാപിച്ചത്. ശക്തമായ മഴയേത്തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെടുകയും വെളിച്ചക്കുറവ് അനുഭവപ്പെടുകയും ചെയ്തതോടെയാണ് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചത്. എറണാകുളത്തെ 122, 123 എന്നീ ബൂത്തുകളിലെ വോട്ടെടുപ്പ് വൈകുമെന്നാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News