27.6 C
Kottayam
Thursday, June 4, 2026

അടുത്ത ബന്ധുക്കളായ സ്ത്രീകളെവരെ പീഡിപ്പിയ്ക്കാൻ ശ്രമം; മകനെ വെട്ടിനുറുക്കി മൃതദേഹം അഞ്ച് കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടി കനാലില്‍ തള്ളി 57കാരിയായ അമ്മ; കൊലയ്ക്ക് സഹായികളായി ബന്ധുക്കൾ

Must read

അമരാവതി: അടുത്ത ബന്ധുവായ സ്ത്രീകളെ വരെ പീഡിപ്പിക്കാന്‍ ശ്രമിച്ച മകനെ വെട്ടിക്കൊലപ്പെടുത്തി അമ്മ. കെ ശ്യാം പ്രസാദ് (35) ആണ് കൊല്ലപ്പെട്ടത്. ലക്ഷ്മി ദേവി എന്ന 57കാരിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കഷ്ണങ്ങളാക്കി കനാലില്‍ തള്ളുകയും ചെയ്തു. ആന്ധ്രാ പ്രദേശിലെ പ്രകാസം ജില്ലയിലാണ് സംഭവം.

ബന്ധുക്കളുടെ സഹായത്തോടെയാണ് അമ്മ ലക്ഷ്മി ദേവി മകനെ കൊലപ്പെടുത്തിയതെന്ന് പ്രകാസം എസ്പി എ ആര്‍ ദാമോദര്‍ പറഞ്ഞു. മറ്റ് സ്ത്രീകളോട് ശ്യാം പ്രസാദ് അപമര്യാദയോടെയാണ് പെരുമാറിയിരുന്നത്. അമ്മായിമാര്‍ ഉള്‍പ്പെടെയുള്ളവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എസ്പി പറഞ്ഞു. അവിവാഹിതനാണ് ശ്യാം പ്രസാദ്.

- Advertisement -

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പ്രസാദിനെ അമ്മ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മരണം ഉറപ്പാക്കിയതിന് ശേഷം മൃതദേഹം അഞ്ച് കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടി കനാലില്‍ തള്ളുകയും ചെയ്തു. പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

- Advertisement -

മകന്റെ വഴിവിട്ട ഇടപാടുകളില്‍ മനംമടുത്തിട്ട് കൊലപാതകമെന്നും മറ്റ് വഴിയില്ലായിരുന്നു എന്നുമുള്ള അമ്മയുടെ നിസഹായ സാഹചര്യം പോലീസ് മനസിലാക്കിയിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണെന്ന് പ്രകാശം ജില്ലാ എസ്പി എ ആര്‍ ദാമോദര്‍ മാധ്യമങ്ങളോട് പറഞ്ഞു.

- Advertisement -

ഹൈദരാബാദിലുള്ള അടുത്ത ബന്ധുക്കളായ സ്ത്രീകളെ പോലും ഈയടുത്ത കാലത്ത് ശ്യാമപ്രസാദ് ഉപദ്രവിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ ശ്യാമപ്രസാദിന്റെ അമ്മയുടെ ഏറ്റവുമടുത്ത ബന്ധുക്കളും ആയിരുന്നു. ഈ സംഭവം അമ്മ ലക്ഷ്മി ദേവിയെ ആകെ ഉലച്ചുകളഞ്ഞതായി അടുത്ത ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. അവിവാഹിതനായിരുന്ന ശ്യാമപ്രസാദിനെ ഒരുവിധത്തിലും നിയന്ത്രിക്കാന്‍ അമ്മക്ക് കഴിഞ്ഞിരുന്നില്ല.

മഴു അല്ലെങ്കില്‍ അതുപോലെ മൂര്‍ച്ചയുള്ള ആയുധം കൊണ്ടാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരം അഞ്ചു കഷണങ്ങളാക്കി മുറിച്ച് ജലസേചന കനാലില്‍ ഒഴുക്കുകയായിരുന്നു. ഇക്കാര്യങ്ങളില്‍ ലക്ഷ്മി ദേവിക്ക് ബന്ധുക്കളില്‍ ചിലരുടെ സഹായം കിട്ടിയതായി വ്യക്തമായിട്ടുണ്ട്. ഇവരടക്കം പ്രതികള്‍ക്കായുള്ള തിരച്ചിലിലാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week