29.4 C
Kottayam
Saturday, June 6, 2026

കേരളത്തില്‍ കഴിഞ്ഞ വര്‍ഷം നടന്നത് 506 മതംമാറ്റം; 241ഉം ഹിന്ദുമതത്തിലേക്ക്, ഔദ്യോഗിക കണക്കുകള്‍ ഇങ്ങനെ

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മതംമാറ്റം നടക്കുന്നത് ഹിന്ദു മതത്തിലേക്കാണെന്ന് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന മതംമാറ്റങ്ങളില്‍ 47 ശതമാനവും ഹിന്ദുമതത്തിലേക്കാണെന്ന്, ഗസറ്റ് രേഖകള്‍ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം തെരഞ്ഞെടുപ്പു വിഷയമാവുന്നതിനിടെയാണ് പുതിയ കണക്കു പുറത്തുവന്നിരിക്കുന്നത്.

‘ലൗ ജിഹാദ്’ തടയാന്‍ നിയമം കൊണ്ടുവരുമെന്ന് എന്‍ഡിഎ പ്രകടന പത്രികയില്‍ വാഗ്ദാനമുണ്ട്. പ്രധാന പ്രചാരണ വിഷയമായി എന്‍ഡിഎ മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങളില്‍ ഒന്നാണ് ഇത്. ചില ക്രിസ്ത്യന്‍ സഭകളും ഇതിനെ പിന്തുണച്ചു രംഗത്തുവന്നിരുന്നു. 2020ല്‍ 506 മതംമാറ്റങ്ങളാണ് സംസ്ഥാന ഗസറ്റില്‍ പരസ്യം ചെയ്തിട്ടുള്ളത്. ഇതില്‍ 241ഉം ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളില്‍നിന്ന് ഹിന്ദുമതത്തിലേക്കു മാറിയതാണ്. 144 പേരാണ് പുതുതായി ഇസ്ലാം മതം സ്വീകരിച്ചത്. 119 പേര്‍ ക്രിസ്ത്യാനികളായി.

ഹിന്ദുമതത്തിലേക്കു മാറിയവരില്‍ 72 ശതമാനവും ദലിത് ക്രിസ്ത്യാനികള്‍ ആണ്. ദലിത് ക്രിസ്ത്യാനികള്‍ക്കു സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതാവാം അവര്‍ തിരിച്ചു ഹിന്ദുമതത്തില്‍ എത്തിയതിനു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്ലാമില്‍നിന്നു ഹിന്ദുമതത്തില്‍ എത്തിയത് 32 പേരാണ്.മറ്റു മതങ്ങളില്‍ ചേരുന്നതിനു ക്രിസ്തുമതം ഉപേക്ഷിച്ചത് 242 പേരാണ്. ക്രിസ്തുമതത്തിലേക്കു പുതുതായി എത്തിയവര്‍ ആവട്ടെ 119 പേരും.

ഇസ്ലാമിലേക്കു 144 പേര്‍ എത്തിയപ്പോള്‍ ഉപേക്ഷിച്ചത് 40 പേര്‍. രണ്ടു പേര്‍ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു.ഇസ്ലാമിലേക്കു പുതുതായി എത്തിയവരില്‍ 77 ശതമാനവും ഹിന്ദുക്കളാണ്. അതില്‍ 63 ശതമാനവും സ്ത്രീകളും. ഈഴവ, തിയ്യ, നായര്‍ സമുദായങ്ങളില്‍നിന്നാണ് ഇവരില്‍ ഭൂരിഭാഗവും. 13 സ്ത്രീകള്‍ ഉള്‍പ്പെടെ 25 ഈഴവര്‍ ഇസ്ലാം മതം സ്വീകരിച്ചു. 11 സ്ത്രീകള്‍ ഉള്‍പ്പെട 17 തിയ്യരാണ് ഇസ്ലാമില്‍ എത്തിയത്.

- Advertisement -

നായര്‍ സമുദായത്തില്‍നിന്ന് 12 സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ ഇസ്ലാം മതം സ്വീകരിച്ചതായും കണക്കുകള്‍ പറയുന്നു.ക്രിസ്തുമതം ഉപേക്ഷിച്ച് ഇസ്ലാമില്‍ എത്തിയ 33 പേരില്‍ ഒന്‍പതു പേര്‍ സിറിയന്‍ കത്തോലിക്കരാണ്. ഇതില്‍ രണ്ടു പേര്‍ വനിതകളും ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week