28.4 C
Kottayam
Saturday, June 6, 2026

വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റവരെ രക്ഷിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷിതം; പദ്ധതി ഒക്ടോബര്‍ 15 മുതല്‍

Must read

ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ 5000 രൂപ പാരിതോഷികം നല്‍കും. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാനാണ് കൂടുതല്‍ സാധ്യത. ‘ഗോള്‍ഡന്‍ അവര്‍’ എന്നു വിളിക്കുന്ന ഈ നിര്‍ണായക മണിക്കൂറില്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കുന്ന ‘നല്ല ശമരിയാക്കാരനാണ്’ പാരിതോഷികം.

5000 രൂപ പാരിതോഷികത്തിനൊപ്പം പ്രശംസാപത്രവും നല്‍കും. ഒക്ടോബര്‍ 15നാണ് പദ്ധതി നിലവില്‍വരുന്നത്. ഇത് 2026 മാര്‍ച്ച് 31 വരെ തുടരും. എന്നാല്‍ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുന്നവരെ പാരിതോഷികത്തിനു പരിഗണിക്കില്ല.

പ്രധാന ശസ്ത്രക്രിയക്ക് വിധേയമാകേണ്ടി വരിക, ചുരുങ്ങിയത് മൂന്നുദിവസം ആശുപത്രിയില്‍ കിടന്നുള്ള ചികിത്സ, തലച്ചോറിനോ നട്ടെല്ലിനോ ഗുരുതരപരിക്ക് എന്നിവ ഉള്‍പ്പെടുന്ന അപകടങ്ങളാണ് മാരക അപകടങ്ങള്‍ എന്നതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടസ്ഥലത്തുനിന്ന് ഒരു ഒരാള്‍ ഒന്നിലധികം പേരെ മരണത്തില്‍ നിന്ന് രക്ഷിച്ചാലും 5000 രൂപയാണ് പാരിതോഷികം.

വലിയ അപകടം നടന്ന സ്ഥലത്ത് നിന്ന് ഒന്നിലധികം പേര്‍ ചേര്‍ന്നാണ് ഒരാളെ രക്ഷപ്പെടുത്തുന്നതെങ്കില്‍ 5000 രൂപ എല്ലാവര്‍ക്കുമായി നല്‍കും. ഒന്നിലധികം പേര്‍ ചേര്‍ന്ന് ഒന്നിലേറെപ്പേരെ രക്ഷിച്ചാല്‍ രക്ഷപ്പെട്ട ആളുകളുടെ എണ്ണം കണക്കാക്കി പാരിതോഷികം നല്‍കും. ഒരുവര്‍ഷം ഇത്തരത്തില്‍ പാരിതോഷികവും പ്രശംസാപത്രവും ലഭിച്ചവരില്‍ നിന്ന് പത്തുപേരെ ദേശീയതലത്തില്‍ തിരഞ്ഞെടുത്ത് ഒരുലക്ഷം രൂപയുടെ ദേശീയ പുരസ്‌കാരം നല്‍കും.

- Advertisement -

അപകടവിവരം പൊലീസിനെ ആദ്യം അറിയിക്കുന്ന വ്യക്തിക്ക് ഡോക്ടറുടെ റിപ്പോര്‍ട്ടും മറ്റു വിശദാംശങ്ങളും ഉള്‍പ്പെടുത്തി പോലീസ് രസീത് നല്‍കണം. പരിക്കേറ്റയാളെ നല്ല ശമരിയാക്കാരാന്‍ നേരിട്ടാണ് ആശുപത്രിയിലെത്തിച്ചതെങ്കില്‍ ആശുപത്രിയധികൃതര്‍ വിവരങ്ങള്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. സംഭവം നടന്ന സ്ഥലം, തീയതി, ആശുപത്രിയില്‍ എത്തിച്ചയാളുടെ ഇടപെടല്‍, അദ്ദേഹത്തിന്റെ മേല്‍വിലാസം, ഫോണ്‍ നമ്ബര്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി പോലീസ് രസീത് നല്‍കുകയും വേണം.

- Advertisement -

പോലീസ് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പരിശോധിച്ച് തീരുമാനമെടുക്കുക. ജില്ലാതല സമിതി ഓരോ മാസവും യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. പാരിതോഷികം നല്‍കുന്ന കാര്യത്തില്‍ ജില്ലാതല സമിതിയുടെ ശുപാര്‍ശ സംസ്ഥാന ഗതാഗത കമ്മിഷണര്‍ പരിശോധിച്ച് തുക അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week