ശോഭാ യാത്രക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ച് മരണം, നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു

ഹൈദരാബാദ് യാത്രക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ച് മരണം, നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു.*ഹൈദരാബാദിലാണ് സംഭവം.കൃഷ്‌ണ (21), രുദ്ര വികാസ് (39), രാജേന്ദ്ര റെഡ്ഡി (45), ശ്രീകാന്ത് റെഡ്ഡി (35), സുരേഷ് യാദവ് (34) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ കേന്ദ്രന്ത്രി ജി കിഷൻ റെഡ്ഡിയുടെ ഗണ്‍മാൻ ശ്രീനിവാസും ഉള്‍പ്പെടുന്നു.

കൃഷ്ണാഷ്ടമിയുടെ ഭാഗമായി സംഘടിപ്പിച്ച രഥയാത്രക്കിടെ രഥം വൈദ്യുതിലൈനില്‍ തട്ടിയതാണ് അപകടത്തിന് കാരണം.ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉപ്പല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമന്തപുരിയിലുള്ള ഗോകുല്‍നഗറിലാണ് അപകടമുണ്ടായത്. ഒൻപത് പേർ ചേർന്നാണ് രഥം നിയന്ത്രിച്ചിരുന്നത്.

ഇതിനിടെയാണ് രഥം കൊണ്ടുപോവുകയായിരുന്ന വാഹനം വൈദ്യുതി ലൈനില്‍ തട്ടിയത്. വൈദ്യുതാഘാതത്തിന്റെ ശക്തിയില്‍ രഥത്തിലുണ്ടായിരുന്നവർ ദൂരേക്ക് തെറിച്ചുപോയി. ഇതുകണ്ട് പരിഭ്രാന്തരായ ആളുകള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News