മുംബൈയിൽ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് 5 മരണം; നിരവധി പേർക്ക് പരിക്ക്

മുംബൈ: മുംബൈയിൽ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.

മുംബൈയിലെ എക്‌സ്‌പ്രസ് ഹൈവേയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. ഡോംബിവ്‌ളിയിലെ കേസർ ഗ്രാമത്തിൽ നിന്ന് പന്തർപുരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകട കാരണം വ്യക്തമല്ല. അപകടത്തെ തുടർന്ന് മുമാബായ്-ലോണാവാല പാതയിൽ മൂന്ന് മണിക്കൂറോളം ​ഗതാ​ഗതം തടസ്സപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് ബസ് താഴ്ചയിൽ നിന്ന് പുറത്തെടുത്ത ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചതായും പരിക്കേറ്റ 42 പേരെ എംജിഎം ആശുപത്രിയിലേക്കും 3 പേരെ സർക്കാർ ആശുപത്രിയിലേക്കും മാറ്റിയതായും ഡിസിപി വിവേക് ​​പൻസാരെ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News