ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ സമരം നടക്കുന്ന സിംഗുവില്‍ 44 കര്‍ഷകര്‍ അറസ്റ്റില്‍. പോലീസിനെ വാളുമായി ആക്രമിച്ച യുവാവിനെയും അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസാണ് ഇക്കാര്യം അറിയിച്ചത്. കൊലപാതക ശ്രമമുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച, പ്രദേശവാസികളെന്ന് അവകാശപ്പെട്ട് എത്തിയവരും കര്‍ഷകരും തമ്മില്‍ സിംഗുവില്‍ ഏറ്റുമുട്ടിയിരുന്നു. ഇത് പോലീസിന്റെ ഗൂഡാലോചനയാണെന്നാണ് കര്‍ഷക നേതാക്കള്‍ ആരോപിക്കുന്നത്.
അതേസമയം ഹരിയാനയില്‍ നിന്നു രണ്ടായിരം ട്രാക്ടറുകള്‍ വെള്ളിയാഴ്ച സിംഗു അതിര്‍ത്തിയില്‍ എത്തി. കൂടാതെ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിന് ശേഷം മടങ്ങിയ കര്‍ഷകരും സ്ഥലത്ത് തിരികെയെത്തി.