മുംബൈ:ആപ്പിള്‍ ഐഫോണുകള്‍ക്ക് ഇത് ഓഫറുകളുടെ കാലം. എല്ലാ മോഡലിനും വമ്പന്‍ വിലക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് കഴിഞ്ഞെങ്കിലും ഐഫോണ്‍ പതിനാല് ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. എന്നാല്‍ ആപ്പിള്‍ സ്റ്റോറിലും മെഗാ ഡിസ്‌കൗണ്ട് വേറെ മോഡലുകള്‍ക്കുണ്ട്.
നിലവില്‍ 61999 രൂപയാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇതിന്റെ വില. 7901 രൂപ ഔദ്യോഗിക സ്‌റ്റോറിനേക്കാള്‍ കുറവിലാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഇത് നല്‍കുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാര്‍ഡുണ്ടെങ്കില്‍ രണ്ടായിരം രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. 14 തവണകളുള്ള ഇഎംഐയായി ഈ തുക അടച്ചാല്‍ മതി. ഇതിനൊക്കെ പുറമേ 39150 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്. നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ എക്‌സ്‌ചേഞ്ച് ചെയ്ത് മികച്ച വിലയില്‍ ഐഫോണ്‍ 14 വാങ്ങാം. ഇതെല്ലാം ചേര്‍ക്കുമ്പോള്‍ 20849 രൂപയ്ക്ക് ഐഫോണ്‍ പതിനാല് വാങ്ങാന്‍ സാധിക്കും.
അതേസമയം ആപ്പിള്‍ സ്റ്റോറില്‍ വേറെ ഓഫറുകളും ഐഫോണുകളെ കാത്തിരിക്കുന്നുണ്ട്. ഇത്തവണ ഐഫോണ്‍ പ്ലസിനാണ് വമ്പന്‍ ഓഫര്‍. പുത്തന്‍ 48 എംപി ക്യാമറയടക്കം ഉണ്ട് ഈ ഫ്‌ളാഗ്ഷിപ്പില്‍. ഇന്ത്യയില്‍ 89900 രൂപയാണ് ഇതിന്റെ വില. 128 ജിബി വേര്‍ഷനാണിത്. എന്നാല്‍ വമ്പന്‍ ഓഫറാണ് ഇപ്പോള്‍ പതിനഞ്ച് പ്ലസിന് ആപ്പിള്‍ നല്‍കുന്നത്. 48750 രൂപയ്ക്ക് ഇവ ഫ്‌ളിപ്പ് കാര്‍ട്ടില്‍ ലഭ്യമാവും.
അതായത് 41150 രൂപയുടെ ഡിസ്‌കൗണ്ടാണ് ഇതിന് ലഭിക്കും. ഇതെങ്ങനെയാണ് ലഭിക്കുകയെന്ന് പറഞ്ഞ് തരാം. 89900 രൂപയുടെ ഫോണിന് ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ഉണ്ടെങ്കില്‍ രണ്ടായിരം രൂപ കുറഞ്ഞ് കിട്ടും. 87900 ആയി ഇതോടെ വില കുറയും. എക്‌സ്‌ചേഞ്ച് വഴി 39150 രൂപ വീണ്ടും കുറയും. ഇതോടെ 48750 രൂപയ്ക്ക് ഇവ വാങ്ങാനാവും. എക്‌സ്‌ചേഞ്ച് പ്രകാരം എല്ലാ മോഡലിനും ഒരേ വിലയായിരിക്കില്ല ലഭിക്കുക.
ആപ്പിള്‍ സ്റ്റോറില്‍ ഐഫോണ്‍ 15 പ്രൊ, 15 പ്രാ മാക്‌സ് എന്നിവയ്ക്ക് ആറായിരം രൂപ വരെ ക്യാഷ്ബാക്ക് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ഐഫോണ്‍ 15, 15 പ്ലസ് എന്നിവയ്ക്ക് അയ്യായിരം രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. അതുപോലെ ആപ്പിള്‍ പതിനാലിനും, 14 പ്ലസിനും നാലായിരം രൂപ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.ഐഫോണ്‍ പതിമൂന്നിന് മൂവായിരം രൂപയാണ് ഡിസ്‌കൗണ്ട്. ഐഫോണ്‍ എസ്ഇയ്ക്ക് രണ്ടായിരം രൂപയും ദിവാലി സെയിലിന്റെ ഭാഗമായി ലഭിക്കും. മാക്ബുക്ക് എയര്‍ എംടുവിന് പതിനായിരം രൂപ വരെയാണ് ക്യാഷ്ബാക്ക്. എല്ലാ മോഡലിനും ഈ ഓഫര്‍ ലഭിക്കില്ല.