തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍, കൊയിലാണ്ടി എംഎല്‍എ കെ ദാസന്, കൊല്ലം എംഎല്‍എ എം മുകേഷ്, പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കെ ദാസന് എംഎല്‍എയും ആന്‍സലന്‍ എംഎല്‍എയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നടനും എംഎല്‍എയുമായ മുകേഷ് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. കൊവിഡ് സ്ഥിരീകരിച്ചതായി ബിജിമോള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിലാണ് ഇവര്‍ പങ്കെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News