NationalNewsRECENT POSTS
പോലീസ് സ്‌റ്റേഷനകത്ത് ടിക് ടോക് വീഡിയോ ചിത്രീകരണം; നാലുപേര്‍ അറസ്റ്റില്‍
ഗുജറാത്ത്: പോലീസ് സ്റ്റേഷനകത്തുവച്ച് ടിക് ടോക് വീഡിയോ ചിത്രീകരണം നടത്തിയ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ബനാസ്‌കന്ധ ജില്ലയിലാണ് സംഭവം. വീഡിയോ ചിത്രീകരിച്ച് ഇവര്‍ സൈറ്റില്‍ അപ്പ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു.
ഒരു കേസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് 5 പേരെ ചോദ്യം ചെയ്യാന്‍ വളിപ്പിച്ചിരുന്നു. ഒരാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കെ കൂടെ വന്ന നാലുപേര്‍ വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. വീഡിയോ അവര്‍ ടിക് ടോകില്‍ അപ്പ്ലോഡ് ചെയ്യുകയും ചെയ്തു.- അഗത്തല പോലീസ് സ്റ്റേഷനിലെ സബ് ഇന്‍പെക്ടര്‍ എസ് എസ് റാണ പറഞ്ഞു.
വാട്ട്സ്ആപ്പില്‍ ലിങ്ക് ലഭിച്ചതോടെ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റുചെയ്യുകയായിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News