മംമ്തയോട് പ്രണയം തോന്നി.. കാര്യം പറഞ്ഞു.. അത് വലിയ വിവാദമായി മാറി, തുറന്ന് പറഞ്ഞ് ആസിഫലി
കാെച്ചി:യുവതാരങ്ങള്‍ക്ക് ഇടയില്‍ ശ്രദ്ധേയനാണ് ആസിഫ്. അഭിനയ രംഗത്തേക്ക് എത്തുന്നതിന് മുമ്പ് അവതാരകനായും നടന്‍ രംഗത്ത് എത്തിയിട്ടുണ്ട്.ഋതു എന്ന ചിത്രത്തിന് ശേഷം ജയറാം നായകനായ കഥ തുടരുന്ന എന്ന ചിത്രത്തിലും ആസിഫ് അഭിനയിച്ചു. ചിത്രത്തില്‍ ആസിഫിന്റെ പെയറായി എത്തിയത് മംമ്ത മോഹന്‍ദാസ് ആയിരുന്നു. ഈ സിനിമ കഴിഞ്ഞപ്പോള്‍ തന്നെ തേടി ഒരുപാട് വിവാദങ്ങള്‍ എത്തിയെന്ന് പറയുകയാണ് ആസിഫ് അലി. ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്ന ആസിഫ് അലിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്.
സത്യേട്ടന്‍ തന്നെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചെന്നും അതിലെ തന്റെ വേഷവും കഥയും ആദ്യമേ പറഞ്ഞെന്നും ഒരു കുട്ടിയുടെ അച്ഛനായിട്ടാണ് തന്റെ വേഷമെന്ന് കേട്ടപ്പോള്‍ ഞെട്ടി പോയെന്നും ആസിഫ് പറയുന്നു. പക്ഷേ അദ്ദേഹത്തെ പോലെ ഒരാള്‍ വിളിച്ച കാര്യം ഓര്‍ത്തപ്പോള്‍ തനിക്ക് അത് ഭാഗ്യമായി തോന്നിയെന്നും, അത് കൊണ്ട് അപ്പോള്‍ തന്നെ സിനിമയില്‍ അഭിനയിക്കാമെന്ന് ഏറ്റെന്നും താരം പറയുന്നു. ഷൂട്ടിംഗ് സൈറ്റില്‍ ആദ്യം മംമതയെ കണ്ടപ്പോള്‍ പേടിച്ചുപോയെന്നും ഒരു സോങ് സീനിലാണ് ആദ്യമായി കണ്ടതെന്നും അതിന് ശേഷം ഒരു അഭിമുഖത്തില്‍ മംമ്തയോട് പ്രണയം തോന്നിയ കാര്യം പറഞ്ഞെന്നും അത് വലിയ വിവാദമായി മാറിയെന്നും ആസിഫ് പറയുന്നു.