ഖാസിം സുലൈമാനിയുടെ വിലപയാത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് 35 മരണം
ടെഹ്‌റാന്‍: യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 35ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ നഗരമായ കെര്‍മനില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കാനിരിക്കെയാണ് ദുരന്തമുണ്ടാകുന്നത്. 35 പേര്‍ മരിച്ചെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. 48 പേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുള്ളതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിരവധി പേര്‍ റോഡില്‍ ചലനമറ്റു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലെനുകളില്‍ പ്രത്യക്ഷപ്പെട്ടു. ദുരന്തമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ അടിയന്തര വൈദ്യ സേവന വിഭാഗം മേധാവി സ്ഥിരീകരിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് സുലൈമാനിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ കെര്‍നനില്‍ ഒത്തുകൂടിയിട്ടുള്ളത്.
കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്‍ റെവലൂഷനറി ഗാര്‍ഡ്‌സിലെ ഉന്നതസേനാ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സ് തലവനായ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.