കൊച്ചി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവും പിന്നാലെയുണ്ടായ മാലദ്വീപ്-ഇന്ത്യ പോരിലും ലോട്ടറിയടിച്ചത് ലക്ഷദ്വീപിനെന്ന് റിപ്പോർട്ട്. തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ 3,400 ശതമാനം വര്‍ധനവാണ് ലക്ഷദ്വീപ് സര്‍ച്ചില്‍ വന്നിരിക്കുന്നതെന്ന് ട്രാവല്‍ ആപ്പായ മേക് മൈ ട്രിപ്പ് വ്യക്തമാക്കി. ഇന്ത്യയിലെ ബീച്ചുകളും ദ്വീപുകളും എക്‌സ്‌പ്ലോര്‍ ചെയ്യാനായി ‘ബീച്ചസ് ഓഫ് ഇന്ത്യ’ എന്ന പേരില്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചതായും മേക് മൈ ട്രിപ് ട്വീറ്റ് ചെയ്തു.
അതേസമയം, മാലദ്വീപിലേക്ക് ബുക്ക് ചെയ്ത യാത്രകള്‍ റദ്ദാക്കിയ ട്രാവല്‍ ഏജന്‍സിയായ ഈസി ട്രിപ്പ് പ്ലാനേഴ്‌സിന്റെ ഓഹരികള്‍ക്ക് വന്‍ കുതിപ്പ് രേഖപ്പെടുത്തി. മാലദ്വീപിലേക്കുള്ള യാത്രകള്‍ റദ്ദു ചെയ്തതായി ഈസി ട്രിപ്പ് പ്ലാനേഴ്‌സ് പ്രമോട്ടര്‍ നിശാന്ത് പി റ്റി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതോടെ വിപണിയില്‍ ഏജന്‍സിയുടെ ഓഹരികളുടെ മൂല്യം ആറു ശതമാനം വരെ ഉയര്‍ന്നു. തിങ്കളാഴ്ച ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ഓഹരികള്‍ 5.96 ശതമാനം ഉയര്‍ന്ന് സെന്‍സെക്‌സില്‍ 43.90 രൂപയിലെത്തി.
മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെതന്നെ, ലക്ഷദ്വീപ് ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമതെത്തിയിരുന്നു. ഇതിന് പിന്നാലെ, മാലദ്വീപ് മന്ത്രിമാരുടേയും നേതാക്കളുയേടും ഭാഗത്തുനിന്ന് മോദിക്ക് എതിരെ അധിക്ഷേപ പരാമര്‍ശമുണ്ടായി. തുടര്‍ന്ന്, ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് കായിക, സിനിമാ താരങ്ങള്‍ രംഗത്തുവന്നിരുന്നു.
സച്ചിന്‍ തെണ്ടുല്‍ക്കര്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍ തുടങ്ങി നിരവധിപേരാണ് ഇന്ത്യന്‍ ബീച്ച് ടൂറിസത്തെ പ്രോത്സാഹിപ്പിക്കണം എന്നതരത്തിലുള്ള ട്വീറ്റുകള്‍ പങ്കുവച്ചത്. മാലിദ്വീപിലേക്കുള്ള യാത്ര നിരവധിപേര്‍ ക്യാന്‍സല്‍ ചെയ്തെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും ഇതിന് സ്ഥിരീകരണം വന്നിട്ടില്ല.
അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് എതിരെ വിമര്‍ശനം ശക്തമായതോടെ, മൂന്നു മന്ത്രിമാരെ മാലദ്വീപ് സസ്‌പെന്റ് ചെയ്തിരുന്നു. മാലദ്വീപ് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.മോദിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തിന് എതിരെ മാലദ്വീപ് മുന്‍ പ്രധാനമന്ത്രി മുഹമ്മദ് നഷീദ് രംഗത്തെത്തിയിരുന്നു.
”മാലദ്വീപിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും സഹായിക്കുന്ന ഒരു പ്രധാന സഖ്യകക്ഷി നേതാവിന് നേരെ മാലദ്വീപ് സര്‍ക്കാര്‍ ഉദ്യോഗസ്ഥ മറിയം ഷിയൂന എത്ര ഭയാനകമായ ഭാഷയാണ് ഉപയോഗിച്ചത്”, മുഹമ്മദ് നഷീദ് എക്സില്‍ കുറിച്ചു. ഇത്തരം പ്രതികരണങ്ങളില്‍ നിന്ന് മാലദ്വീപ് സര്‍ക്കാര്‍ മാറിനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മോദിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തിന് എതിരെ മാലദ്വീപ് മുന്‍ പ്രധാനമന്ത്രി മുഹമ്മദ് നഷീദ് രംഗത്തെത്തിയിരുന്നു. ”മാലദ്വീപിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും സഹായിക്കുന്ന ഒരു പ്രധാന സഖ്യകക്ഷി നേതാവിന് നേരെ മാലദ്വീപ് സര്‍ക്കാര്‍ ഉദ്യോഗസ്ഥ മറിയം ഷിയൂന എത്ര ഭയാനകമായ ഭാഷയാണ് ഉപയോഗിച്ചത്”, മുഹമ്മദ് നഷീദ് എക്സില്‍ കുറിച്ചു. ഇത്തരം പ്രതികരണങ്ങളില്‍ നിന്ന് മാലദ്വീപ് സര്‍ക്കാര്‍ മാറിനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.