ബാങ്കോക്ക്: തായ്‌ലന്‍ഡിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ ഡേ കെയര്‍ സെന്ററിലുണ്ടായ കൂട്ടവെടിവെപ്പില്‍ 22 കുട്ടികളുള്‍പ്പടെ 34 പേര്‍ കൊല്ലപ്പെട്ടു. അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിച്ചു. ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ് കൂട്ടക്കുരുതിക്ക് പിന്നിലെന്ന് തായ്‌ലന്‍ഡ് പോലീസ് വക്താക്കള്‍ അറിയിച്ചു.
30-ഓളം കുട്ടികളുണ്ടായിരുന്ന ഡേ കെയറിലേക്ക് അതിക്രമിച്ചു കയറിയ അക്രമി ആദ്യം നാലഞ്ച് ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റു മരിച്ച ജീവനക്കാരില്‍ എട്ടുമാസം ഗര്‍ഭിണിയായ അധ്യാപികയും ഉള്‍പ്പെടുന്നു. കൂട്ടക്കൊല നടത്തുന്നതിനു മുന്‍പ് അക്രമി സ്വന്തം ഭാര്യയേയും കുട്ടിയേയും വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
തായ്‌ലന്‍ഡില്‍ ആയുധം കൈവശം വയ്ക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇവിടെ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ആയുധങ്ങള്‍ സംബന്ധിച്ച് ഔദ്യോഗികമായ കണക്കുകളൊന്നുമില്ല.