29.4 C
Kottayam
Saturday, June 6, 2026

രാജ്യത്തെ 32 വിമാനത്താവളങ്ങൾ ഈമാസം 14 വരെ പ്രവർത്തിക്കില്ല; തുർക്കി, അസർബൈജാൻ യാത്രാ ടിക്കറ്റുകൾ വിലക്കി ബുക്കിങ് പ്ലാറ്റ്ഫോമുകൾ

Must read

ന്യൂഡല്‍ഹി: താല്‍ക്കാലികമായി അടച്ച 32 വിമാനത്താവളങ്ങള്‍ ഈ മാസം 14 വരെ പ്രവര്‍ത്തിക്കില്ല. ചണ്ഡിഗഡ്, ശ്രീനഗര്‍, അമൃത്‌സര്‍, ലുധിയാന, കുളു- മണാലി, കിഷന്‍ഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിന്‍ഡ, ജയ്‌സല്‍മേര്‍ എന്നീ വിമാനത്താവളങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും കൂട്ടത്തിലുണ്ട്.

ജമ്മു, ശ്രീനഗര്‍, ലേ, ജോധ്പുര്‍, അമൃത്‌സര്‍, ചണ്ഡിഗഡ്, ഭുജ്, ജാംനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ ഫ്‌ലൈറ്റുകള്‍ 15 വരെ റദ്ദാക്കി. ഉത്തരേന്ത്യയിലെ പല ചെറുവിമാനത്താവളങ്ങളും അടച്ചതു മൂലം ഡല്‍ഹി വിമാനത്താവളത്തില്‍ തിരക്കേറി. ഡല്‍ഹി വഴിയുള്ള 138 വിമാനസര്‍വീസുകള്‍ റദ്ദാക്കി. പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന തുര്‍ക്കി, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് പല ഇന്ത്യന്‍ ബുക്കിങ് പ്ലാറ്റ്‌ഫോമുകളും നിര്‍ത്തി. ഈ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും ചില പ്ലാറ്റ്‌ഫോമുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

- Advertisement -

- Advertisement -

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ദേഹപരിശോധനയും ഐഡി പരിശോധനയും കൂടുതല്‍ കര്‍ശനമാക്കി. യാത്രക്കാര്‍ 3 മണിക്കൂര്‍ മുന്‍പെത്തണം. ബോര്‍ഡിങ് ഗേറ്റ് യാത്രയ്ക്ക് 75 മിനിറ്റ് മുന്‍പ് അടയ്ക്കും. സിഐഎസ്എഫ് പരിശോധനയ്ക്കു ശേഷം ബോര്‍ഡിങ് ഗേറ്റിനടുത്ത് എയര്‍ലൈന്‍ ജീവനക്കാര്‍ വീണ്ടും പരിശോധന നടത്തും. ടെര്‍മിനല്‍ കെട്ടിടങ്ങളില്‍ യാത്രക്കാരല്ലാത്തവരെ വിലക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week