അഗര്‍ത്തല: ത്രിപുരയില്‍ താല്‍ക്കാലികമായി സജ്ജീകരിച്ച കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് 31 രോഗികള്‍ ചാടിപ്പോയി. തലസ്ഥാനമായ അഗര്‍ത്തലയുടെ പ്രാന്തപ്രദേശമായ അരുന്ധതി നഗറിലാണ് കൊവിഡ് കെയര്‍ സെന്റര്‍.
രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ താല്‍ക്കാലികമായി രോഗികളെ താമസിപ്പിക്കാനായാണ് കേന്ദ്രം തയ്യാറാക്കിയത്. കൊവിഡ് വ്യാപനം ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് രോഗികള്‍ ചാടിപ്പോയിരിക്കുന്നത്.
ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ത്രിപുരയ്ക്ക് പുറമെ ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News