28.2 C
Kottayam
Friday, June 5, 2026

ടൂറിസ്റ്റ് ബസ് കേടായി; വാഗമണില്‍ മുന്നൂറോളം തീര്‍ഥാടകര്‍ കുടുങ്ങി

Must read

കോട്ടയം: ടുറിസ്റ്റ് ബസ് ബ്രേക്ക് ഡൗണായതിനെത്തുടര്‍ന്ന് വാഗമണ്‍ കുരിശുമല അടിവാരത്തില്‍ തീര്‍ഥാടകര്‍ കുടുങ്ങി. മലപ്പുറത്തു നിന്നും കുരിശുമല കയറാനെത്തിയ മൂന്നൂറോളം തീര്‍ഥാടകരാണ് കുരിശുമല അടിവാരത്തില്‍ കുടുങ്ങിയത്. തിങ്കഴാഴ്ച വൈകുന്നേരം നാലിന് കോഴിക്കോട്, മലപ്പുറം, ഇരുട്ടി എന്നിവിടങ്ങളില്‍ നിന്നായി ഏഴു ബസുകളില്‍ തീര്‍ഥാടകര്‍ വാഗമണ്‍ കുരിശുമല കയറുവാനായി എത്തി.

ആറു ബസുകളും അടിവാരത്തിലെത്തിയെങ്കിലും ഒരു ബസ് വഴിക്കടവ്- അടിവാരം റൂട്ടില്‍ ബ്രേക്ക് ഡൗണാകുകയായിരുന്നു. ഇതോടെ മറ്റു ബസുകള്‍ക്ക് കടന്നുപോകാന്‍ കഴിയാതെയായി. ഇന്നലെ രാത്രി വൈകിയും ബസിന്റെ തകരാറുകള്‍ പരിഹരിക്കാനായിട്ടില്ല. ഇന്നു രാവിലെ മെക്കാനിക് എത്തി വാഹനത്തിന്റെ തകരാറുകള്‍ പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു.

ഇപ്പോള്‍ ചെറുവാഹനങ്ങള്‍ക്കു മാത്രമേ കടന്നു പോകാന്‍ സാധിക്കുകയുള്ളു. അടിവാരത്തു കുടുങ്ങിയ തീര്‍ഥാടകരില്‍ മൂന്നു ബസിലെ ആളുകള്‍ വാഗമണിലെ വിവിധ റിസോര്‍ട്ടുകളിലേക്ക് മടങ്ങി. മൂന്നു വാഹനത്തിലെ ആളുകള്‍ വാഹനത്തില്‍ തന്നെ രാത്രി കഴിഞ്ഞു.

തീര്‍ഥാടകര്‍ക്ക് വാഗമണ്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയുടെയും കുരിശുമല തീര്‍ഥാടന കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു. വലിയ നോമ്പുകാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നിരവധി പേരാണ് കുരിശുമല കയറുവാനെത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week