24.6 C
Kottayam
Friday, June 5, 2026

300 പേർ മരിച്ച ദുരന്തത്തിൽ മൊബൈൽ ഫോൺ പോലും തകർന്നില്ല; അപകടത്തില്‍ തെറിച്ചു പുറത്തേക്ക്; മൃതദേഹങ്ങള്‍ക്ക് നടുവില്‍ നിന്നും എഴുന്നേറ്റ് ഒറ്റ ഓട്ടം ; രക്ഷപെട്ടെന്ന് കുടുംബത്തെ ഫോണില്‍ വിളിച്ച് അറിയിച്ചു; വിമാന യാത്രകളിൽ ഇനി ഭാഗ്യനമ്പറായി വിശ്വാസിൻ്റെ 11A

Must read

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും ഭാഗ്യമുള്ള നമ്പറായി 11- എ മാറുമോ? അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസിനെ നോക്കി അത്ഭുതം കൂറുകയാണ് ലോകം. ഇന്നലെ നടന്ന അഹമ്മദാഹബാദ് വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസ്‌കുമാര്‍ രമേശിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പാശ്ചാത്യ മാധ്യമങ്ങളില്‍ നിറയുന്നത്. അപകടത്തില്‍ പെട്ട വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക യാത്രക്കാരനായിരുന്നു വിശ്വാസ് കുമാര്‍. പതിനൊന്ന്-എ നമ്പര്‍ സീറ്റിലാണ് ഇദ്ദേഹം യാത്ര ചെയ്തിരുന്നത്.

ആളിക്കത്തുന്ന വിമാനത്തില്‍ നിന്ന് പുറത്ത് എത്തിയ ശേഷം വിശ്വാസ് കുമാര്‍ ആദ്യം ചെയ്ത കാര്യം വീട്ടുകാരേ ഫോണ്‍ ചെയ്ത് താന്‍ രക്ഷപ്പെട്ടു എന്ന കാര്യം അറിയിക്കുകയായിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത വാര്‍ത്ത ലോക മാധ്യമങ്ങള്‍ ആശ്ചര്യത്തോടെയും അത്ഭുതത്തോടെയുമാണ് റിപ്പോര്‍ട്ടു ചെയ്തത്. ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാനാണ് വിശ്വാസ് കുമാര്‍ എന്നാണ് ലോക മാധ്യമങ്ങള്‍ പറയുന്നത്.

- Advertisement -

- Advertisement -

യു.കെയില്‍ താമസിക്കുന്ന വിശ്വാസിന്റെ കസിനായ അജയ് വല്‍ഗിയെയാണ് വിശ്വാസ് കുമാര്‍ ഫോണ്‍ ചെയ്ത് താന്‍ സുഖമായിരിക്കുന്നു എന്നറിയിച്ചത്. കത്തുന്ന വിമാനത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് വീഡിയോകോള്‍ ചെയ്താണ് അദ്ദേഹം ബന്ധുവിനോട് താന്‍ രക്ഷപ്പെട്ട കാര്യം അറിയിച്ചത്. എന്നാല്‍ ഇതേ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന വിശ്വാസിന്റെ സഹോദരന്‍ അജയ്കുമാര്‍ വിമാനാപകടത്തില്‍ മരിച്ചു.

വിശ്വാസിന്റെ തൊട്ടടുത്ത സീറ്റിലാണ് സഹോദരന്‍ ഇരുന്നത്. അധികൃതര്‍ വിമാനത്തിലെ എല്ലാ യാത്രക്കാരും മരിച്ചു എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീടാണ് വിശ്വാസ് കുമാര്‍ രമേശ് രക്ഷപ്പെട്ട കാര്യം അറിയിക്കുന്നത്.അങ്ങനെ ദുരന്തത്തിനിരയായവരില്‍ രക്ഷപ്പെട്ട ഏക വ്യക്തിയായി അദ്ദേഹം മാറി. താന്‍ രക്ഷപ്പെട്ടു എങ്കിലും സഹോദരനും സഹയാത്രക്കാരും എല്ലാം മരിച്ച ദുഖ്ത്തിലാണ് വിശ്വാസ് കുമാര്‍.

- Advertisement -

ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജനായ വിശ്വാസ്‌കുമാര്‍ സഹോദരനൊപ്പം നാട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു. വീണ സ്ഥലത്ത് നിന്ന് എഴുന്നേറ്റപ്പോള്‍ ചുറ്റിനും കണ്ടത് മൃതദേഹങ്ങള്‍ ആയിരുന്നു എന്നും താന്‍ ഭയന്നുപോയി എന്നുമാണ് വിശ്വലാസ് ആശുപത്രിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ എഴുന്നേറ്റു ഓടിയെന്നും ചുറ്റിനും വിമാനത്തിന്റെ അവിശഷിഷ്ടങ്ങള്‍ചിതറിക്കിടക്കുകയായിരുന്നതായി അദ്ദേഹം ഓര്‍ക്കുന്നു. ആരോ തന്നെ പിടിച്ചു ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു എന്നാണ് വിശ്വാസ് പറയുന്നത്.

ആശുപത്രിയില്‍ ഓടിക്കൂടിയവര്‍ എല്ലാം തന്നെ എത്തുന്നത് വിശ്വാസിനെ കാണാനാണ്. മരണത്തിൻ്റെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ട ആളെന്ന നിലയിലാണ് എല്ലാവരും അദ്ദേഹത്തെ നോക്കിക്കാണുന്നത്. താന്‍ എങ്ങനെയാണ് വിമാനത്തില്‍ നിന്്ന പുറത്തെത്തി എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല എന്നാണ് വിശ്വാസ് പറയുന്നത്. വിശ്വാസ് എമര്‍ജന്‍സി എക്സിറ്റിന് സമീപമായിരുന്നു ഇരുന്നത്. എമര്‍ജന്‍സി വാതില്‍ ചാടി രക്ഷപ്പെടാന്‍ കഴിഞ്ഞത് അത് കൊണ്ടാണ് എന്നാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.

ഏതായാലും ഒരു കാര്യം ഉറപ്പാണ് ഇനി അങ്ങോട്ട് വിമാനയാത്ര ചെയ്യുന്ന പലരും എമര്‍ജന്‍സി എക്സിറ്റിന് സമീപമുളള സീറ്റായ 11-എ കിട്ടാന്‍ വാശി പിടിക്കും. വിശ്വാസ്‌കുമാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമല്ല. എങ്കിലും ഇദ്ദേഹം വിവാഹിതനും ഒരു കുട്ടിയുടെ പിതാവും ആണെന്നാണ് അടുത്ത ബന്ധു വെളിപ്പെടുത്തിയത്.

ദുരന്തത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന ഗുജറാത്ത് പൊലീസിന്റെ അറിയിപ്പിന് പിന്നാലെയാണ് ഒരാള്‍ ജീവനോടെയുണ്ടെന്ന വാര്‍ത്ത എത്തിയത്. വിമാനത്തിലെ എമര്‍ജന്‍സി എക്സിറ്റ് വഴി പുറത്തുചാടിയ വിശ്വാസ് കുമാര്‍ ക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം നടന്നുനീങ്ങുന്ന വീഡിയോയും പുറത്തുവന്നു. 11 എ സീറ്റിലെ യാത്രക്കാരനായിരുന്നു. വെള്ള ടീ ഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ച ഇയാള്‍ ചെറിയ മുടന്തോടെയാണ് നടന്നുനീങ്ങുന്നത്. കാലിന് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. വസ്ത്രങ്ങളില്‍ രക്തക്കറയും ചളിയും കാണാം.

ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കന്‍ഡിനുള്ളിലാണ് അപകടം സംഭവിച്ചതെന്നാണ് അഹമ്മദാബാദ് അസാര്‍വയിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിശ്വാസ് കുമാര്‍ പറഞ്ഞത്. ‘ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കന്‍ഡ് പിന്നിട്ടതോടെയാണ് വലിയ ശബ്ദത്തോടെ വിമാനം തകര്‍ന്നുവീണത്. എല്ലാം സംഭവിച്ചത് പെട്ടെന്നായിരുന്നു. ഞാന്‍ എഴുന്നേറ്റപ്പോള്‍ എനിക്ക് ചുറ്റും മൃതദേഹങ്ങളായിരുന്നു. ഞാന്‍ ശരിക്കും ഭയന്നുപോയി. തുടര്‍ന്ന് അവിടെനിന്ന് എഴുന്നേറ്റ് ഓടുകയായിരുന്നു. എന്റെ ചുറ്റും വിമാനത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ഒരാള്‍ എന്നെ പിടിച്ച് ആംബുലന്‍സില്‍ കയറ്റുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു”, വിശ്വാസ് കുമാര്‍ പറഞ്ഞു.

ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ കൈവശം ബോര്‍ഡിങ് പാസുമുണ്ടായിരുന്നു. ഫോണും കൈവശമുണ്ടായിരുന്നു. അതേസമയം, മറ്റൊരു ഭാഗത്തെ സീറ്റിലാണ് സഹോദരന്‍ യാത്രചെയ്തിരുന്നതെന്നും വിശ്വാസ്‌കുമാര്‍ പറഞ്ഞു. സഹോദരനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹത്തെ കണ്ടെത്താന്‍ സഹായിക്കണമെന്നും ചികിത്സയില്‍ കഴിയുന്നതിനിടെ വിശ്വാസ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി വിശ്വാസ് കുമാര്‍ ലണ്ടനിലാണ്. ഭാര്യയും കുട്ടിയും ഇപ്പോള്‍ ലണ്ടനിലാണ് ഉളളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week