26 C
Kottayam
Saturday, June 6, 2026

റെയില്‍വേയില്‍ നികത്താനുള്ളത് 3.06 ലക്ഷം ഒഴിവുകൾ, ഇളവുകൾ ഒന്നൊന്നായി വെട്ടി;ചെലവ് ചുരുക്കി കേന്ദ്രം നേടുന്നത് കോടികൾ,ഒഡീഷയിലേത് ക്ഷണിച്ചുവരുത്തിയ ദുരന്തമെന്ന് പ്രതിപക്ഷം

Must read

ന്യൂഡല്‍ഹി: ലോകത്തെ തന്നെ ഏറ്റവും വലിയ റെയിൽ ശൃംഖലയാണ് ഇന്ത്യയിലേത്. രാജ്യത്തിന്റെ മുക്കും മൂലയും ബന്ധിപ്പിക്കുന്ന റോഡ് സംവിധാനം പോലെ തന്നെ ശക്തമാണ് റെയിൽ ശൃംഖലയും. 68,103 കിലോമീറ്റർ ആണ് ഇന്ത്യയുടെ മൊത്തം റെയിൽ ശൃംഖല. കിലോമീറ്ററിന് 13 പേർ എന്ന കണക്കിലാണ് നിലവിൽ റെയിൽവെയിൽ ജീവനക്കാരുള്ളത്. അതിൽ സ്ഥിരം ജീവനക്കാർ 12,52,347 വരും. 2022 ൽ രാജ്യസഭയിൽ കേന്ദ്ര സർക്കാർ നൽകിയ മറുപടി അനുസരിച്ച് 3,06,335 ജീവനക്കാരുടെ കുറവുണ്ട്.

നോൺ ഗസറ്റഡ് വിഭാഗത്തിൽ മാത്രം 3,03,862 പേരുടെ ഒഴിവാണ് നികത്താനുള്ളത്. 2473 പേരെ ഗസറ്റഡ് വിഭാഗത്തിലും നിയമിക്കേണ്ടതുണ്ട്. എന്നാൽ നഷ്ടക്കണക്ക് പറഞ്ഞ് ചെലവ് ചുരുക്കുകയാണ് റെയിൽവെ. ഒഴിവുകൾ നികത്താത്തത് മാത്രമല്ല, മുതിർന്ന പൗരന്മാർക്കുള്ള നിരക്ക് ഇളവ് ഉൾപ്പടെ പിൻവലിച്ചു.

പകരം ഫ്ലെക്സി നിരക്ക് നടപ്പാക്കി. 53 വിഭാഗങ്ങൾക്ക് ഉണ്ടായിരുന്ന ഇളവ് 4 വിഭാഗങ്ങൾക്ക് മാത്രമാക്കി ചുരുക്കി. പ്രീമിയം തത്ക്കാൽ ടിക്കറ്റുകൾക്ക് മൂന്നിരട്ടി വരെ വിലയാക്കി. ടിക്കറ്റ് കാൻസൽ ചെയ്താൽ പണം തിരികെ നൽകുകയുമില്ല. ഇതിലൂടെ 17851 കോടിയുടെ അധിക വരുമാനം റെയിൽവേയ്ക്ക് ഉണ്ടായെന്നാണ് അനുമാനം.

ഒഡിഷ ട്രെയിൻ അപകടം നടന്നതിന് പിന്നാലെ കേന്ദ്ര സർക്കാരിനും റെയിൽവെ മന്ത്രാലയത്തിനുമെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നൊന്നായി വിമർശനം കടുപ്പിക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും അടക്കം നിരവധി പാർട്ടികൾ മോദി സർക്കാരിനെതിരെ രംഗത്ത് വന്നു. എന്നാൽ രക്ഷാപ്രവർത്തനം കഴിയട്ടെയെന്ന നിലപാടിലാണ് കോൺഗ്രസ്.

- Advertisement -

ട്രെയിൻ അപകടത്തിൽ കേന്ദ്രസർക്കാരിനെതിരെ പാർട്ടി നിലപാട് ഇതുവരെ എടുത്തിട്ടില്ല. അതേസമയം ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്നും തന്റെ ശ്രദ്ധ ഈ പ്രശ്നം പരിഹരിക്കുന്നതിലുമാണെന്ന് തിരിച്ചടിക്കുകയാണ് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week